പേ​വി​ഷപ്ര​തി​രോ​ധ കു​ത്തി​വ​യ്പു​മാ​യി പു​തു​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
Thursday, August 14, 2025 12:59 AM IST
വ​ട​ക്ക​ഞ്ചേ​രി: പു​തു​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് പേ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ട​ത്തി. പ​തി​ന​ഞ്ച് വാ​ർ​ഡു​ക​ളി​ലും തെ​രു​വു​നാ​യ​ക​ളു​ടെ സ​ങ്കേ​ത​ങ്ങ​ൾ ക​ണ്ടെ​ത്തി പി​ടി​കൂ​ടി​യാ​ണ് കു​ത്തി​വ​യ്പ്പ് ന​ൽ​കി​യ​ത്.​ പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി പേ​വി​ഷ​ബാ​ധ ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​യ​ജ്ഞം സം​ഘ​ടി​പ്പി​ച്ച​ത്. വെ​റ്റ​റി​ന​റി ഡോ​ക്ട​ർ അ​നു​ശ്രീ, ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​ഖി​ൽ, മാ​ധ​വ്, എ​ബി​സി സെ​ന്‍റ​റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ത്തി​വ​യ്പ്പ് ന​ട​ത്തി​യ​ത്.

പു​തു​ക്കോ​ട് മൃ​ഗാ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യ​ജ്ഞം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹ​സീ​ന ടീ​ച്ച​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​നാ​യി.