പി​എ​സ്എ​സ്പി- ജി​സി​ജി​എം പ്രോ​ജക്ട് മം​ഗ​ലം​ഡാം ഫൊ​റോ​നാത​ല ഉ​ദ്ഘാ​ട​നം
Thursday, August 14, 2025 12:59 AM IST
മം​ഗ​ലം​ഡാം: പീ​പ്പി​ൾ​സ് സ​ർ​വീ​സ് സൊ​സൈ​റ്റി പാ​ല​ക്കാ​ട് ന​ട​പ്പാ​ക്കി​വ​രു​ന്ന ഹ​രി​തകാ​ന്പ​സ് സൂ​ക്ഷ്മ കാ​ലാ​വ​സ്ഥാമേ​ഖ​ല നി​ർ​മി​തി (ജി​സി​ഡി​എം) പ​ദ്ധ​തി ര​ണ്ടാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫൊ​റോ​നാ​ത​ല ഉ​ദ്ഘാ​ട​നം മം​ഗ​ലം​ഡാം സെ​ന്‍റ് സേ​വി​യേ​ഴ്സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു. ഫൊ​റോ​നാ​വി​കാ​രി ഫാ. ​സു​മേ​ഷ് നാ​ല്പ​താം​ക​ളം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​രി​പാ​ടി​യി​ൽ പീ​പ്പി​ൾ​സ് സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും പു​തു​താ​യി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഫാ. ​സീ​ജോ കാ​രി​ക്കാ​ട്ടി​ൽ വി​ശ​ദീ​ക​രി​ച്ചു.

പി​എ​സ്എ​സ്പി പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ പി. ​ബോ​ബി ഹ​രി​ത കാ​ന്പ​സ് കാ​ന്പ​യി​ൻ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പി​എ​സ്എ​സ്പി ആ​നി​മേ​റ്റ​ർ ടി​ന്‍റു ബി​ജു പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. മം​ഗ​ലം​ഡാം ഇ​ട​വ​ക അം​ഗ​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ‘ലൗ​ദാ​തോ​ സി’ എ​ന്ന ചാ​ക്രി​ക​ലേ​ഖ​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 150 കാ​ന്പ​സു​ക​ളെ ഹ​രി​തകാ​ന്പ​സു​ക​ൾ ആ​ക്കി മാ​റ്റു​ക എ​ന്ന​താ​ണ് ജി​സി​ഡി​എം പ​ദ്ധ​തി വ​ഴി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.