കോ​യ​ന്പ​ത്തൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഏ​ഴു​കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്നു​വേ​ട്ട
Wednesday, August 13, 2025 1:28 AM IST
കോ​യ​ന്പ​ത്തൂ​ർ: കോ​യ​ന്പ​ത്തൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഏ​ഴു​കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്നു​വേ​ട്ട. ചൈ​നീ​സ് നി​ർ​മി​ത ഡ്രോ​ണു​ക​ളും പി​ടി​ച്ചെ​ടു​ത്തു.

സിം​ഗ​പ്പു​രി​ൽ നി​ന്നെ​ത്തി​യ യാ​ത്രി​ക​രി​ൽ നി​ന്നാ​ണ് 6.713 കി​ലോ​ഗ്രാം മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ക​സ്റ്റം​സ് അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് പി​ടി​യി​ലാ​യ​ത്.

മ​റ്റൊ​രു പ​രി​ശോ​ധ​ന​യി​ൽ 24 ചൈ​നീ​സ് നി​ർ​മി​ത ഡ്രോ​ണു​ക​ളും പി​ടി​ച്ചെ​ടു​ത്തു. 19 ല​ക്ഷ​ത്തി​ന്‍റെ മൂ​ല്യം ക​ണ​ക്കാ​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മ​യ​ക്കു​മ​രു​ന്ന്, ഡ്രോ​ൺ ക​ട​ത്തി​യ​വ​രെ ചോ​ദ്യം​ചെ​യ്തു വ​രി​ക​യാ​ണ്.