ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സാ​യാ​ഹ്ന ഒ​പി​ തുടങ്ങി
Thursday, August 14, 2025 12:59 AM IST
ഒ​റ്റ​പ്പാ​ലം: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സാ​യാ​ഹ്ന ഒ​പി​ക്ക് തു​ട​ക്ക​മാ​യി. ഒ ​പി യു​ടേ​യും ടോ​ക്ക​ണ്‍ സം​വി​ധാ​ന​ത്തി​ന്‍റെ​യും ഓ​ണ്‍​ലൈ​ൻ പേ​യ്മെ​ന്‍റി​ന്‍റെ​യും ഉ​ദ്ഘാ​ട​നം കെ. ​പ്രേം​കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. തി​ര​ക്കി​നു പ​രി​ഹാ​ര​മാ​യി ഒ​രു ഡോ​ക്ട​റെ കൂ​ടി താ​ൽ​ക്കാ​ലി​ക​മാ​യി നി​യ​മി​ച്ച് പു​തി​യ അ​ത്യാ​ഹി​ത വി​ഭാ​ഗം കെ​ട്ടി​ട​ത്തി​ലാ​ണ് സാ​യാ​ഹ്ന ഒ ​പി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.

ദി​വ​സ​വും ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ​യാ​ണ് സേ​വ​നം. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ ​ജാ​ന​കി​ദേ​വി അ​ധ്യ​ക്ഷ​യാ​യി. വൈ​സ് ചെ​യ​ർ​മാ​ൻ കെ ​രാ​ജേ​ഷ്, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ​ക്ട​ർ ഷി​ജി​ൻ ജോ​ണ്‍ ആ​ളൂ​ർ പ​ങ്കെ​ടു​ത്തു.