ജി​ല്ല​യി​ലെ ആ​ദ്യ സ​ന്പൂ​ർ​ണ ഹ​രി​ത​സ​മൃ​ദ്ധി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ദ​വി കി​ഴ​ക്ക​ഞ്ചേ​രി​ക്ക്
Thursday, August 14, 2025 12:59 AM IST
പാ​ല​ക്കാ​ട്: ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ നെ​റ്റ് സീ​റോ കാ​ർ​ബ​ണ്‍ കേ​ര​ളം ജ​ന​ങ്ങ​ളി​ലൂ​ടെ കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ആ​ദ്യ സ​ന്പൂ​ർ​ണ ഹ​രി​ത​സ​മൃ​ദ്ധി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ദ​വി കി​ഴ​ക്ക​ഞ്ചേ​രി​ക്ക്.
ഊ​ർ​ജ സം​ര​ക്ഷ​ണം, പ​രി​സ്ഥി​തി പു​നഃ​സ്ഥാ​പ​നം, കൃ​ഷി, മാ​ലി​ന്യ സം​സ്ക​ര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പ​ഞ്ചാ​യ​ത്തി​നെ നേ​ട്ട​ത്തി​ന് അ​ർ​ഹ​മാ​ക്കി​യ​ത്.

കൂ​ടാ​തെ പ​ഞ്ചാ​യ​ത്തി​ലെ 22 വാ​ർ​ഡു​ക​ളും ഹ​രി​ത​സ​മൃ​ദ്ധി വാ​ർ​ഡു​ക​ളാ​യി മാ​റ്റാ​നും ക​ഴി​ഞ്ഞു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ക്കു​ന്ന പ്ര​ഖ്യാ​പ​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ ഇ​ന്നു​ച്ച​യ്ക്ക് ര​ണ്ടി​നു കെ.​ഡി. പ്ര​സേ​ന​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​വി​ത മാ​ധ​വ​ൻ അ​ധ്യ​ക്ഷ​യാ​കും.