x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​ത്തി​ലെ 33 ന​ഗ​ര​ങ്ങ​ളി​ലേ​ക്കു കൂ​ടി 5 ജി ​സേ​വ​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ച്ച് വി


Published: May 27, 2026 10:31 PM IST | Updated: May 27, 2026 10:31 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ 14 ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 18 ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി 5 ജി ​​​സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ പ്ര​​​മു​​​ഖ ടെ​​​ലി​​​കോം സേ​​​വ​​​ന​​​ദാ​​​താ​​​വാ​​​യ വി ​​​സം​​​സ്ഥാ​​​ന​​​ത്തെ 33 ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്കു​​കൂ​​​ടി 5 ജി ​​​സേ​​​വ​​​ന​​​ങ്ങ​​​ൾ വ്യാ​​​പി​​​പ്പി​​​ക്കു​​​ന്നു. ഇ​​​തോ​​​ടെ പ്ര​​​ധാ​​​ന ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളി​​​ലും വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലു​​​മാ​​​യി വി​​​യു​​​ടെ 5 ജി ​​​സാ​​​ന്നി​​​ധ്യം കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​കും.

കൊ​​​ച്ചി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ഴി​​​ക്കോ​​​ട്, മ​​​ല​​​പ്പു​​​റം തു​​​ട​​​ങ്ങി​​​യ പ്ര​​​ധാ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നു വി ​​​ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ 5 ജി ​​​സേ​​​വ​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്ന് കൊ​​​ല്ലം, തൃ​​​ശൂ​​​ർ, കോ​​​ട്ട​​​യം, പാ​​​ല​​​ക്കാ​​​ട്, ക​​​ണ്ണൂ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ 14 ജി​​​ല്ല​​​ക​​​ളി​​​ലെ​​​യും പ്ര​​​ധാ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​കൂ​​​ടി നെ​​​റ്റ്‌വ​​​ർ​​​ക്ക് വി​​​പു​​​ലീ​​​ക​​​രി​​​ച്ചു.

Tags : 5G services expanded Kerala Vi

Recent News

Corehub Up