x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ തളർച്ച


Published: April 24, 2026 04:32 AM IST | Updated: April 24, 2026 04:32 AM IST

ദു​​​​ബാ​​​​യ്: ലോ​​​​ക​​​​ത്തെ കോ​​​​ടീ​​​​ശ്വ​​​​ര​​​​ൻ​​​​മാ​​​​രു​​​​ടെ ഇ​​​​ഷ്‌​​​ട​​​​യി​​​​ട​​​​മാ​​​​യി​​​​രു​​​​ന്ന ദു​​​​ബാ​​​​​യി​​​​ലെ റി​​​​യ​​​​ൽ എ​​​​സ്റ്റേ​​​​റ്റ് മേ​​​​ഖ​​​​ല​​​​യി​​​​ൽ വ​​​ൻ മാ​​​ന്ദ്യം. പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ സം​​​​ഘ​​​​ർ​​​​ഷ​​​​മാ​​​​ണു മാ​​​​ന്ദ്യ​​​​ത്തി​​​​ന് മു​​​​ഖ്യ​​​കാ​​​​ര​​​​ണം. ആ​​​​റു വ​​​​ർ​​​​ഷം മു​​​​ന്പ് കോ​​​​വി​​​​ഡ് മ​​​​ഹാ​​​​മാ​​​​രി പൊ​​​​ട്ടി​​​​പ്പു​​​​റ​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ഴാ​​​​ണ് ദു​​​​ബാ​​​​​യി​​​​ലെ റി​​​​യ​​​​ൽ എ​​​​സ്റ്റേ​​​​റ്റ് മേ​​​​ഖ​​​​ല​​​​യി​​​​ൽ ​ഇ​​​​ടി​​​​വു​​​​ണ്ടാ​​​​യ​​​​ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ര​​​​ണ്ട​​​​ര ല​​​​ക്ഷം ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളാ​​​​ണ് ദു​​​​ബാ​​​​​യി​​​​ൽ ന​​​​ട​​​​ന്ന​​​​ത്. ഓ​​​​രോ മാ​​​​സ​​​​വും വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്.

എ​​​​ന്നാ​​​​ൽ ഈ ​​​​വ​​​​ർ​​​​ഷം കാ​​​​ര്യ​​​​ങ്ങ​​​​ൾ വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​ണ്. ദു​​​​ബാ​​​​യ് ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​​ള്ള പ്രോ​​​​പ്പ​​​​ര്‍ട്ടി ക​​​​ണ്‍സ​​​​ള്‍ട്ടിം​​​​ഗ് ക​​​​മ്പ​​​​നി​​​​യാ​​​​യ വാ​​​​ലു​​​​സ്ട്രാ​​​​റ്റി​​​​ന്‍റെ നി​​​​രീ​​​​ക്ഷ​​​​ണ​​​പ്ര​​​​കാ​​​​രം ഒ​​​​രു മാ​​​​സം മു​​​​മ്പു​​​​ള്ള​​​​തി​​​​നേ​​​​ക്കാ​​​​ള്‍ 5.9% ബി​​​​സി​​​​ന​​​​സ് കു​​​​റ​​​​ഞ്ഞു. 2020ന് ​​​​ശേ​​​​ഷ​​​​മു​​​​ള്ള ആ​​​​ദ്യ​​​​ത്തെ ഇ​​​​ടി​​​​വാ​​​​ണി​​​​ത്.

ഫെ​​​​ബ്രു​​​​വ​​​​രി 28ന് ​​​​ഇ​​​​റാ​​​​നെ​​​​തി​​​​രേ അ​​​​മേ​​​​രി​​​​ക്ക​​​​യും ഇ​​​​സ്ര​​​​യേ​​​​ലും സം​​​​യു​​​​ക്ത​​​​മാ​​​​യി ആ​​​​രം​​​​ഭി​​​​ച്ച സൈ​​​​നി​​​​ക​​​ന​​​​ട​​​​പ​​​​ടി​​​​യും ഗ​​​​ൾ​​​​ഫ് മേ​​​​ഖ​​​​ല​​​​യി​​​​ലെ അ​​​​മേ​​​​രി​​​​​ക്ക​​​​ൻ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ​​​​ക്കു​​​ നേ​​​​രേ ഇ​​​​റാ​​​​ൻ ന​​​​ട​​​​ത്തു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​വും ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ളെ വ​​​​ലി​​​​യ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലേ​​​​ക്കാ​​​​ണു ത​​​​ള്ളി​​​​വി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ആ​​​​ക്ര​​​​മ​​​​ണം ചെ​​​​റു​​​​ക്കാ​​​​ൻ ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കു സാ​​​​ധി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ൽത്തന്നെ അ​​​​തു സൃ​​​​ഷ്‌​​​ടി​​​​ക്കു​​​​ന്ന ചെ​​​​ല​​​​വ് ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ സാ​​​​ന്പ​​​​ത്തി​​​​ക​​​സ്ഥി​​​​തി​​​​യെ ബാ​​​​ധി​​​​ക്കു​​​​ന്നു​​​​ണ്ട്.

ദു​​​​ബാ​​​​യ് ലാ​​​​ന്‍ഡ് ഡി​​​​പ്പാ​​​​ര്‍ട്ട്മെ​​​​ന്‍റി​​​​ന്‍റെ ഡാ​​​​റ്റ വി​​​​ശ​​​​ക​​​​ല​​​​നം ചെ​​​​യ്യു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​മാ​​​​യ റെ​​​​യ്ഡി​​​​ന്‍ പ​​​​റ​​​​യു​​​​ന്ന​​​​ത​​​​നു​​​​സ​​​​രി​​​​ച്ച്, മാ​​​​ര്‍ച്ചി​​​​ല്‍ ദു​​​​ബാ​​​​യ് റ​​​സി​​​​ഡ​​​​ന്‍ഷൽ വി​​​​ല്പ​​​​ന​​​​യു​​​​ടെ മൂ​​​​ല്യം മു​​​​ന്‍മാ​​​​സ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് അ​​​​ഞ്ചി​​​​ലൊ​​​​ന്ന് കു​​​​റ​​​​ഞ്ഞു. ആ ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം ഏ​​​​ക​​​​ദേ​​​​ശം 16,000ത്തി​​​ല്‍നി​​​​ന്ന് ഏ​​​​ക​​​​ദേ​​​​ശം 13,000 ആ​​​​യും കു​​​​റ​​​​ഞ്ഞു. ദു​​​​ബാ​​​​യി​​​​ലെ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളു​​​​ടെ മു​​​​ക്കാ​​​​ല്‍ ഭാ​​​​ഗ​​​​വും ന​​​​ട​​​​ക്കു​​​​ന്ന ഓ​​​​ഫ്-​​​​പ്ലാ​​​​ന്‍ മാ​​​​ര്‍ക്ക​​​​റ്റി​​​​ന്‍റെ മൊ​​​​ത്തം വി​​​​ല്പ​​​​ന​​​മൂ​​​​ല്യം മാ​​​​ര്‍ച്ചി​​​​ല്‍ മു​​​​ന്‍ മാ​​​​സ​​​​ത്തേ​​​​ക്കാ​​​​ള്‍ ഏ​​​​ക​​​​ദേ​​​​ശം 13 % കു​​​​റ​​​​ഞ്ഞ​​​താ​​​യും റെ​​​​യ്ഡി​​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്.

പാം ​​​​ജു​​​​മൈ​​​​റ, ഡൗ​​​​ണ്‍ ടൗ​​​​ണ്‍ ദു​​​​ബാ​​​​യ്, ബി​​​​സി​​​​ന​​​​സ് ബേ ​​​​തു​​​​ട​​​​ങ്ങി​​​​യ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ ആ​​​​ഡം​​​​ബ​​​​ര വി​​​​ല്ല​​​​ക​​​​ള്‍ക്കും അ​​​​പ്പാ​​​​ര്‍ട്ട്​​​​മെ​​​​ന്‍റു​​​​ക​​​​ള്‍ക്കും വ​​​​ന്‍ ഡി​​​​മാ​​​​ന്‍ഡു​​​​ണ്ട്. എ​​​​ന്നാ​​​​ൽ ഈ ​​​​വ​​​​ർ​​​​ഷം അ​​​​വി​​​​ടെ​​​​യും കാ​​​​ര്യ​​​​മാ​​​​യ ബി​​​​സി​​​​ന​​​​സ് ന​​​​ട​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്ന് വ​​​​ൻ​​​​കി​​​​ട കെ​​​​ട്ടി​​​​ട നി​​​​ർ​​​​മാ​​​​ണ ക​​​​ന്പ​​​​നി​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​ന്നു. മേ​​​​ഖ​​​​ല​​​​യി​​​​ലെ സം​​​​ഘ​​​​ര്‍ഷ​​​​ങ്ങ​​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​​സം​​​​സ്കൃ​​​​ത വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ വി​​​ല വ​​​​ര്‍ധി​​​​ക്കു​​​​ന്ന​​​​തും നി​​​​ര്‍മാ​​​​ണ​​​മേ​​​​ഖ​​​​ല​​​​യ്ക്ക് വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​കു​​​​ന്നു​​​​ണ്ട്. സി​​​​മ​​​​ന്‍റ്, സ്റ്റീ​​​​ല്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ടെ വി​​​​ല​​​​വ​​​​ര്‍ധ​​​​ന​​​​വ് പു​​​​തി​​​​യ പ്രോ​​​​ജ​​​​ക്‌​​​ടു​​​​ക​​​​ളു​​​​ടെ വി​​​​ല​​​​യെ ബാ​​​​ധി​​​​ക്കു​​​​ന്ന​​​​താ​​​​യും വ​​​​ൻ​​​​കി​​​​ട കെ​​​​ട്ടി​​​​ട​​​നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ൾ പ​​​​റ​​​​ഞ്ഞു.

നി​​​​ല​​​​വി​​​​ൽ പ്ര​​​​തി​​​​സ​​​​ന്ധി​​​​യു​​​​ണ്ടെ​​​​ങ്കി​​​​ലും ലോ​​​ക​​​ത്തി​​​ലെ സ​​​​മ്പ​​​​ന്ന​​​​രാ​​​​യ നി​​​​ക്ഷേ​​​​പ​​​​ക​​​​ര്‍ ത​​​​ങ്ങ​​​​ളു​​​​ടെ സ​​​​മ്പ​​​​ത്ത് സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള ‘സു​​​​ര​​​​ക്ഷി​​​​ത പെ​​​​ട്ട​​​​ക’​​​​മാ​​​​യി ദു​​​​ബാ​​​യി​​​​യെ കാ​​​​ണു​​​​ന്ന​​​​ത് വി​​​​പ​​​​ണി​​​​ക്ക് ക​​​​രു​​​​ത്തേ​​​​കു​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ലാ​​​​ണ് റി​​​​യ​​​​ൽ എ​​​​സ്റ്റേ​​​​റ്റ് മേ​​​ഖ​​​ല.

Tags : Dubai's real estate

Recent News

Corehub Up