x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​ജ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ ക​ണ്ടെ​ത്താ​ൻ മ്യൂ​ൾ ഹ​ണ്ട​ർ എ​ഐ


Published: May 19, 2026 10:32 PM IST | Updated: May 19, 2026 10:32 PM IST

പ​​​ര​​​വൂ​​​ർ: രാ​​​ജ്യ​​​ത്ത് അ​​​തി​​​വേ​​​ഗം വ​​​ള​​​രു​​​ന്ന ഡി​​​ജി​​​റ്റ​​​ൽ ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ മ​​​റ​​​വി​​​ൽ ന​​​ട​​​ക്കു​​​ന്ന സാ​​​മ്പ​​​ത്തി​​​ക കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ​​​ക്കും വ്യാ​​​ജ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് (മ്യൂ​​​ൾ അ​​​ക്കൗ​​​ണ്ട്) ശൃം​​​ഖ​​​ല​​​ക​​​ൾ​​​ക്കും ത​​​ട​​​യി​​​ടാ​​​ൻ അ​​​ത്യാ​​​ധു​​​നി​​​ക കൃ​​​ത്രി​​​മ​​​ബു​​​ദ്ധി സം​​​വി​​​ധാ​​​ന​​​വു​​​മാ​​​യി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ.

ഇ​​​ന്ത്യ​​​ൻ സൈ​​​ബ​​​ർ ക്രൈം ​​​കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ സെ​​​ന്‍റ​​​റും റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഇ​​​ന്നൊ​​​വേ​​​ഷ​​​ൻ ഹ​​​ബ്ബും സം​​​യു​​​ക്ത​​​മാ​​​യി വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത മ്യൂ​​​ൾ ഹ​​​ണ്ട​​​ർ എ​​​ന്ന കൃ​​​ത്രി​​​മ ബു​​​ദ്ധി അ​​​ധി​​​ഷ്ഠി​​​ത ടൂ​​​ളാ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

ഓ​​​ൺ​​​ലൈ​​​ൻ ത​​​ട്ടി​​​പ്പു​​​ക​​​ളി​​​ലൂ​​​ടെ ക​​​വ​​​രു​​​ന്ന പ​​​ണം ഒ​​​ളി​​​പ്പി​​​ക്കാ​​​നും വി​​​വി​​​ധ അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്ക് മാ​​​റ്റി ഉ​​​റ​​​വി​​​ടം മ​​​റ​​​യ്ക്കാ​​​നു​​​മാ​​​യി സൈ​​​ബ​​​ർ ക്രി​​​മി​​​ന​​​ലു​​​ക​​​ൾ വ്യാ​​​പ​​​ക​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന വ്യാ​​​ജ അ​​​ക്കൗ​​​ണ്ടു​​​ക​​​ളെ ത​​​ത്സ​​​മ​​​യം ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​ണ് ഈ ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ല​​​ക്ഷ്യം.

ബാ​​​ങ്കിം​​​ഗ് ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ രീ​​​തി​​​ക​​​ൾ മെ​​​ഷീ​​​ൻ ലേ​​​ണിം​​​ഗ് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഈ ​​​പ്ലാ​​​റ്റ്‌​​​ഫോം തു​​​ട​​​ർ​​​ച്ച​​​യാ​​​യി വി​​​ശ​​​ക​​​ല​​​നം ചെ​​​യ്യും.

ഒ​​​രു അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് പെ​​​ട്ടെ​​​ന്നു​​​ണ്ടാ​​​കു​​​ന്ന വ​​​ൻ പ​​​ണ​​​മൊ​​​ഴു​​​ക്ക്, ദ്രു​​​ത​​​ഗ​​​തി​​​യി​​​ലു​​​ള്ള ഫ​​​ണ്ട് കൈ​​​മാ​​​റ്റ​​​ങ്ങ​​​ൾ, സാ​​​ധാ​​​ര​​​ണ പെ​​​രു​​​മാ​​​റ്റ​​​ത്തി​​​ൽ​​നി​​​ന്നു​​​ള്ള വ്യ​​​തി​​​യാ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യൊ​​​ക്കെ കൃ​​​ത്യ​​​മാ​​​യി നി​​​രീ​​​ക്ഷി​​​ക്കാ​​​ൻ ഇ​​​തി​​​ന് സാ​​​ധി​​​ക്കും.

ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ലു​​​ള്ള സൈ​​​ബ​​​ർ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഡാ​​​റ്റാ​​​ബേ​​​സു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​തി​​​നാ​​​ൽ സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യാ​​​ൽ ഉ​​​ട​​​ൻ ബാ​​​ങ്കു​​​ക​​​ൾ​​​ക്കും അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ക്കും ഇ​​​ത് മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കും. വ​​​ലി​​​യ സാ​​​മ്പ​​​ത്തി​​​ക ന​​ഷ്‌​​ട​​​ങ്ങ​​​ൾ സം​​​ഭ​​​വി​​​ക്കു​​​ന്ന​​​തി​​​നു​​മു​​​മ്പു​​ത​​​ന്നെ അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ മ​​​ര​​​വി​​​പ്പി​​​ക്കാ​​​ൻ ഇ​​​ത് സ​​​ഹാ​​​യി​​​ക്കും.

Tags : fake bank accounts Mule Hunter AI detect

Recent News

Corehub Up