x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ക്ഷേ​പ​ക​ർ ജാ​ഗ്ര​ത​യി​ലേ​ക്ക്; എ​​ണ്ണ, സ്വ​​ർ​​ണം, ആ​​ഗോ​​ള വി​​പ​​ണി​​ക​​ൾ ആ​​ശ​​ങ്ക​​യി​​ൽ

മാ​​ത്തു​​ക്കു​​ട്ടി ടി.​​ കൂ​​ട്ടു​​മ്മേ​​ൽ
Published: January 5, 2026 12:53 AM IST | Updated: January 5, 2026 12:55 AM IST

2026ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ​​ത​​ന്നെ ഭൗ​​മ​​രാ​​ഷ്ട്രീ​​യം ആ​​ഗോ​​ള വി​​പ​​ണി​​ക​​ളി​​ൽ വ​​ലി​​യ സ്വാ​​ധീ​​നം ചെ​​ലു​​ത്തു​​ക​​യാ​​ണ്. ലാ​​റ്റി​​ൻ അ​​മേ​​രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ വെ​​ന​​സ്വേ​​ല​​യി​​ൽ വാ​​രാ​​ന്ത്യ​​ത്തി​​ൽ ന​​ട​​ന്ന യു​​എ​​സി​​ന്‍റെ സൈ​​നി​​ക ആ​​ക്ര​​മ​​ണ​​ത്തി​​ലൂ​​ടെ രാ​​ജ്യ​​ത്തി​​ന്‍റെ പ്ര​​സി​​ഡ​​ന്‍റ് നി​​ക്കോ​​ളാ​​സ് മ​​ഡു​​റോ​​യെ​​യും ഭാ​​ര്യ സീ​​ലി​​യ ഫ്ളോ​​റെ​​സി​​നെ​​യും പി​​ടി​​കൂ​​ടി.

രാ​​ജ്യ​​ത​​ല​​സ്ഥാ​​നമായ കാ​​ര​​ക്ക​​സി​​ലെ പ്ര​​സി​​ഡ​​ന്‍റി​​ന്‍റെ വ​​സ​​തി​​യി​​ൽ വ​​ച്ചാ​​ണ് ഇ​​വ​​രെ അ​​മേ​​രി​​ക്ക​​ൻ സൈ​​ന്യം പി​​ടി​​കൂ​​ടി​​യ​​ത്. യു​​എ​​സി​​ന്‍റെ ഈ ​​നീ​​ക്കം ആ​​ഗോ​​ള നി​​ക്ഷേ​​പ​​ക​​രെ വി​​പ​​ണി​​യി​​ലെ അ​​പ​​ക​​ട​​സാ​​ധ്യ​​ത​​ക​​ളെ​​ക്കു​​റി​​ച്ച് വീ​​ണ്ടും വി​​ല​​യി​​രു​​ത്താ​​ൻ പ്രേ​​രി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. ഇ​​ന്ന് വി​​പ​​ണി​​ക​​ൾ വ്യാ​​പാ​​രം പു​​ന​​രാ​​രം​​ഭി​​ക്കു​​ന്പോ​​ൾ അ​​സം​​സ്കൃ​​ത എ​​ണ്ണ, വി​​ല​​യേ​​റി​​യ ലോ​​ഹ​​ങ്ങ​​ൾ, ക​​റ​​ൻ​​സി​​ക​​ൾ, ഓ​​ഹ​​രി​​വി​​പ​​ണി എ​​ന്നി​​വ​​യി​​ൽ യു​​എ​​സി​​ന്‍റെ വെ​​ന​​സ്വേ​​ല​​ൻ അ​​ധി​​നി​​വേ​​ശം വ​​ലി​​യ അ​​സ്ഥി​​ര​​ത ഉ​​ണ്ടാ​​ക്കാ​​ൻ കാ​​ര​​ണ​​മാ​​യേ​​ക്കും.

മ​​ഡുറോ ഇ​​പ്പോ​​ൾ ന്യൂ​​യോ​​ർ​​ക്കി​​ലെ ഒ​​രു ത​​ട​​ങ്ക​​ൽ​​പാ​​ള​​യ​​ത്തി​​ലാ​​ണ്. യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​ന്‍റെ ഉ​​ത്ത​​ര​​വി​​ലൂ​​ടെ യു​​എ​​സി​​ന്‍റെ ക​​ര​​സേ​​ന ന​​ട​​ത്തി​​യ ഈ ​​നീ​​ക്ക​​ത്തി​​ലൂ​​ടെ വെ​​ന​​സ്വേ​​ല​​യു​​ടെ​​യും രാ​​ജ്യ​​ത്തി​​ന്‍റെ വി​​ശാ​​ല​​മാ​​യ എ​​ണ്ണ​​സ​​ന്പ​​ത്തി​​ന്‍റെ​​യും നി​​യ​​ന്ത്ര​​ണം യു​​എ​​സി​​ന്‍റെ കൈ​​ക​​ളി​​ലാ​​യി.

അ​​ത്യ​​ന്തം നാ​​ട​​കീ​​യ​​മാ​​യ സൈ​​നി​​ക നീ​​ക്ക​​ത്തി​​ലൂ​​ടെ​​യാ​​ണ് പ്ര​​സി​​ഡ​​ന്‍റി​​നെ​​യും ഭാ​​ര്യ​​യെ​​യും യു​​എ​​സ് സൈ​​നി​​ക​​ർ ത​​ട​​വി​​ലാ​​ക്കി​​യ​​ത്. ഈ ​​നീ​​ക്ക​​ത്തി​​നി​​ടെ കാ​​ര​​ക്ക​​സി​​ലെ ചി​​ല ഭാ​​ഗ​​ങ്ങ​​ളി​​ൽ വൈ​​ദ്യു​​ത​​ബ​​ന്ധം വി​​ച്ഛേ​​ദി​​ക്കു​​ക​​യും സൈ​​നി​​ക താ​​വ​​ള​​ങ്ങ​​ൾ​​ക്കു​​ നേ​​രേ ആ​​ക്ര​​മ​​ണം ന​​ട​​ത്തു​​ക​​യും ചെ​​യ്തു.

പു​​തി​​യ വ​​ർ​​ഷ​​ത്തി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ​​ത​​ന്നെ ഈ ​​നീ​​ക്കം ഭൗ​​മ​​രാ​​ഷ്ട്രീ​​യ സം​​ഘ​​ർ​​ഷം വ​​ർ​​ധി​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ആ​​ഗോ​​ള ഉൗ​​ർ​​ജ മേ​​ഖ​​ല​​യി​​ൽ വെ​​ന​​സ്വേ​​ല​​യു​​ടെ അ​​മി​​ത പ്ര​​ധാ​​ന്യ​​വും ആ ​​രാ​​ജ്യ​​ത്തു​​ള്ള സ്വ​​ർ​​ണ​​ത്തി​​ന്‍റെ​​യും മ​​റ്റ് വി​​ല​​യേ​​റി​​യ ലോ​​ഹ​​ങ്ങ​​ളു​​ടെ​​യും വ​​ലി​​യ ശേ​​ഖ​​ര​​വും പ​​രി​​ഗ​​ണി​​ക്കു​​ന്പോ​​ൾ ഇ​​തി​​ന്‍റെ ആ​​ഘാ​​തം വി​​വി​​ധ നി​​ക്ഷേ​​പ മേ​​ഖ​​ല​​ക​​ളി​​ൽ വ​​ലി​​യ പ്ര​​തി​​ഫ​​ല​​ന​​മാ​​കും ഉ​​ണ്ടാ​​ക്കു​​ക.

അ​​സം​​സ്കൃ​​ത എ​​ണ്ണ

യു​​എ​​സി​​ന്‍റെ സൈ​​നി​​ക നീ​​ക്കം ആ​​ഗോ​​ള എ​​ണ്ണ വി​​പ​​ണി​​യെ​​യാ​​യിരി​​ക്കും കൂ​​ടു​​ത​​ൽ ബാ​​ധി​​ക്കു​​ക. ലോ​​ക​​ത്തെ ഏ​​റ്റ​​വും കൂടുതൽ ക്രൂഡ് ഓയിൽ നിക്ഷേപമു​​ള്ള രാ​​ജ്യ​​മാ​​ണ് വെ​​ന​​സ്വ​​നേ​​ല. എ​​ന​​ർ​​ജി ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ന്‍റെ ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് വെ​​ന​​സ്വേ​​ല​​യു​​ടെ എ​​ണ്ണ ശേ​​ഖ​​രം 300 ബി​​ല്യ​​ണ്‍ ബാ​​ര​​ലി​​ല​​ധി​​ക​​മാ​​ണ്. ഇ​​ത് ഒ​​പെ​​ക്കി​​ലെ മു​​ൻ​​നി​​ര എ​​ണ്ണ ഉ​​ത്പാ​​ദ​​ക​​രാ​​യ സൗ​​ദി അ​​റേ​​ബ്യ​​യെ മ​​റി​​ക​​ട​​ക്കു​​ന്നു. എ​​ന്നാ​​ൽ, വെ​​ന​​സ്വേ​​ല പ്ര​​തി​​ദി​​നം ഏ​​ക​​ദേ​​ശം 1 മി​​ല്യ​​ണ്‍ ബാ​​ര​​ൽ ക്രൂ​​ഡ് ഓ​​യി​​ൽ മാ​​ത്ര​​മാ​​ണ് ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന​​ത്. അ​​തേ​​സ​​മ​​യം, ആ​​ഗോ​​ള ഉ​​ത്പാ​​ദ​​നം പ്ര​​തി​​ദി​​നം 100 മി​​ല്യ​​ണ്‍ ബാ​​ര​​ലി​​ല​​ധി​​ക​​മാ​​ണ്.

ക​​ഴി​​ഞ്ഞ മാ​​സം എ​​ണ്ണ വി​​ല നാ​​ലു വ​​ർ​​ഷ​​ത്തെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ല​​യി​​ലേ​​ക്ക് ഇ​​ടി​​ഞ്ഞി​​രു​​ന്നു. എ​​ന്നാ​​ൽ, വെ​​ന​​സ്വേ​​ല​​യ്ക്കെ​​തി​​രേ നീ​​ക്കം ശ​​ക്ത​​മാ​​ക്കി​​യ​​തും ചൈ​​ന, താ​​യ്‌വാ​​ൻ മേ​​ഖ​​ല​​ക​​ളി​​ൽ സം​​ഘ​​ർ​​ഷം വ​​ർ​​ധി​​ച്ച​​തും കാ​​ര​​ണം എ​​ണ്ണ വി​​ല വീ​​ണ്ടും ക​​യ​​റി.

വെ​​ള്ളി​​യാ​​ഴ്ച വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്പോ​​ൾ ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല ബാ​​ര​​ലി​​ന് 60 ഡോ​​ള​​റി​​നു മു​​ക​​ളി​​ലെ​​ത്തി. എ​​ങ്കി​​ലും തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നു ദി​​വ​​സ​​മാ​​യ വി​​പ​​ണി ഇ​​ടി​​വി​​ലാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ഇ​​ന്ന് വ്യാ​​പാ​​രം പു​​ന​​രാ​​രം​​ഭി​​ക്കു​​ന്പോ​​ൾ ഈ ​​ഇ​​ടി​​വ് അ​​വ​​സാ​​നി​​ക്കു​​മെ​​ന്നാ​​ണ് വി​​പ​​ണി​​യി​​ലെ പ്ര​​തീ​​ക്ഷ​​ക​​ൾ.

താൽകാ​​ലികമായി വെ​​ന​​സ്വേ​​ല​​യു​​ടെ ഭ​​ര​​ണം ന​​ട​​ത്തു​​ന്പോ​​ൾ രാ​​ജ്യ​​ത്തി​​ന്‍റെ ത​​ക​​ർ​​ന്ന ഉൗ​​ർ​​ജ മേ​​ഖ​​ല​​യി​​ലെ അ​​ടി​​സ്ഥാ​​നസൗ​​ക​​ര്യ​​ങ്ങ​​ൾ പു​​ന​​ർ​​നി​​ർ​​മി​​ക്കു​​ന്ന​​തി​​ൽ അ​​മേ​​രി​​ക്ക പ​​ങ്കാ​​ളി​​യാ​​കു​​മെ​​ന്ന് ട്രം​​പ് പ​​റ​​ഞ്ഞി​​രു​​ന്നു. വി​​വി​​ധ ത​​ര​​ത്തി​​ലു​​ള്ള ഉ​​പ​​രോ​​ധ​​ങ്ങ​​ൾ കാ​​ര​​ണം വെ​​ന​​സ്വേ​​ല​​യ്ക്ക് വേ​​ണ്ട വി​​ധ​​ത്തി​​ൽ എ​​ണ്ണ വി​​ത​​ര​​ണം ന​​ട​​ത്താ​​നാ​​യി​​ല്ല. പു​​തി​​യ വ​​ർ​​ഷ​​ത്തി​​ൽ ഒ​​പെ​​ക് പ്ല​​സ് രാ​​ജ്യ​​ങ്ങ​​ൾ എ​​ണ്ണ ഉ​​ത്പാ​​ദ​​നം കു​​റ​​യ്ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചാ​​ൽ പോ​​ലും 2026ൽ ​​വി​​പ​​ണി​​യി​​ൽ എ​​ണ്ണ​​യു​​ടെ ല​​ഭ്യ​​ത അ​​മി​​ത​​മാ​​കു​​മെ​​ന്ന് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ എ​​ന​​ർ​​ജി ഏ​​ജ​​ൻ​​സി മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി. ഇ​​ത് സാ​​ഹ​​ച​​ര്യ​​ത്തെ കൂ​​ടു​​ത​​ൽ സ​​ങ്കീ​​ർ​​ണ​​മാ​​ക്കു​​ന്നു.


സ്വ​​ർ​​ണ​​വും വെ​​ള്ളി​​യും


ഭൗ​​മ​​രാ​​ഷ്ട്രീ​​യ സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ ഉ​​ണ്ടാ​​കു​​ന്പോ​​ൾ നി​​ക്ഷേ​​പ​​ക​​ർ ഓ​​ഹ​​രി​​ക​​ൾ പോ​​ലെ റി​​സ്ക് കൂ​​ടു​​ത​​ലു​​ള്ള ആ​​സ്തി​​ക​​ളി​​ൽ​​നി​​ന്ന് പ​​ണം പി​​ൻ​​വ​​ലി​​ക്കും. പ​​ക​​രം സു​​ര​​ക്ഷി​​ത മേ​​ഖ​​ല​​ക​​ളി​​ൽ നി​​ക്ഷേ​​പ​​ത്തി​​നുമു​​തി​​രും. ഇ​​ത് സ്വ​​ർ​​ണ​​ത്തെ കൂ​​ടു​​ത​​ൽ ശ്ര​​ദ്ധാ​​കേ​​ന്ദ്ര​​മാ​​ക്കു​​ന്നു.


1979നു​​ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും മി​​ക​​ച്ച വാ​​ർ​​ഷി​​ക പ്ര​​ക​​ട​​ന​​മാ​​ണ് 2025ൽ ​​സ്വ​​ർ​​ണം കാ​​ഴ്ച​​വ​​ച്ച​​ത്. സ്വ​​ർ​​ണ​​വി​​ല ഏ​​ക​​ദേ​​ശം 70 ശ​​ത​​മാ​​ന​​ത്തോ​​ള​​മാ​​ണ് വ​​ർ​​ധി​​ച്ച​​ത്. യു​​എ​​സി​​ന്‍റെ സൈ​​നി​​ക നീ​​ക്ക​​ത്തെ​​ത്തു​​ട​​ർ​​ന്ന് സ്വ​​ർ​​ണം വീ​​ണ്ടും ശ്ര​​ദ്ധി​​ക്ക​​പ്പെ​​ടും. ദ​​ക്ഷി​​ണ അ​​മേ​​രി​​ക്ക​​യി​​ലെ ഏ​​റ്റ​​വും സ്വ​​ർ​​ണ ശേ​​ഖ​​ര​​മു​​ള്ള രാ​​ജ്യ​​മാ​​ണ് വെ​​ന​​സ്വേ​​ല. 161 മെ​​ട്രി​​ക് ട​​ണ്‍ സ്വ​​ർ​​ണ​​ശേ​​ഖ​​ര​​മാ​​ണ് രാ​​ജ്യ​​ത്തു​​ള്ള​​ത്. നി​​ല​​വി​​ലെ വി​​പ​​ണി വി​​ല​​യ​​നു​​സ​​രി​​ച്ച് 22 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ വ​​രും ഈ ​​ശേ​​ഖ​​ര​​ത്തി​​ന്.


വെ​​ള്ളി​​യി​​ലും ച​​ടു​​ല​​മാ​​യ നീ​​ക്ക​​ങ്ങ​​ൾ ഉ​​ണ്ടാ​​കാം. 1979നു​​ശേ​​ഷം വെ​​ള്ളി​​യി​​ൽ ഏ​​റ്റ​​വും ശ​​ക്ത​​മാ​​യ മു​​ന്നേ​​റ്റം ക​​ണ്ട വ​​ർ​​ഷ​​മാ​​യി​​രു​​ന്നു 2025.


യു​​എ​​സ് ഡോ​​ള​​ർ


2017നു​​ശേ​​ഷം ഡോ​​ള​​ർ ഏ​​റ്റ​​വും മോ​​ശം പ്ര​​ക​​ട​​നം ന​​ട​​ത്തി​​യ വ​​ർ​​ഷ​​മാ​​യി​​രു​​ന്നു ക​​ഴി​​ഞ്ഞു​​പോ​​യ​​ത്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ പു​​തി​​യ സം​​ഭ​​വ​​വി​​കാ​​സ​​ങ്ങ​​ളോ​​ടു​​ള്ള ഡോ​​ള​​റി​​ന്‍റെ പ്ര​​തി​​ക​​ര​​ണ​​വും നി​​ർ​​ണാ​​യ​​ക​​മാ​​യി​​രി​​ക്കും.


ഡോ​​ള​​ർ ശ​​ക്തി​​പ്പെ​​ടു​​ന്ന​​ത് ഇ​​ന്ത്യ​​ൻ രൂ​​പ​​യ്ക്കും ലോ​​ഹ​​ങ്ങ​​ളു​​ടെ വി​​ല​​യ്ക്കും ദോ​​ഷ​​ക​​ര​​മാ​​ണ്. ട്രം​​പി​​ന്‍റെ തീ​​രു​​വ ന​​ട​​പ​​ടി​​ക​​ൾ നി​​ല​​വി​​ൽവ​​ന്ന​​ശേ​​ഷം ലോ​​ക​​രാ​​ജ്യ​​ങ്ങ​​ൾ യു​​എ​​സ് ക​​റ​​ൻ​​സി​​യെ ആ​​ശ്ര​​യി​​ക്കു​​ന്ന​​ത് കു​​റ​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. ഡോ​​ള​​ർ സൂ​​ചി​​ക 110ന് ​​മു​​ക​​ളി​​ൽ എ​​ന്ന റി​​ക്കാ​​ർ​​ഡ് ഉ​​യ​​ര​​ത്തി​​ൽ എ​​ത്തി​​ശേ​​ഷ​​മാ​​ണ് ക​​റ​​ൻ​​സി​​ക്ക് ഇ​​ടി​​വു​​ണ്ടാ​​യ​​ത്.

ഓ​​ഹ​​രി​​വി​​പ​​ണി

യു​​എ​​സി​​ന്‍റെ സൈ​​നി​​കനീ​​ക്കം ഓ​​ഹ​​രി​​വി​​പ​​ണി​​ക​​ളെ​​യും വെ​​റു​​തെ വി​​ടി​​ല്ല. 2025ലെ ​​വി​​പ​​ണി​​യി​​ൽ റ​​ഷ്യ-​​യു​​ക്രെ​​യ്ൻ, ഇ​​സ്ര​​യേ​​ൽ -ഇ​​റാ​​ൻ യു​​ദ്ധ​​ങ്ങ​​ളാ​​ണ് പി​​ടി​​ച്ചു​​ല​​ച്ച​​ത്. എ​​ന്നാ​​ൽ ഇ​​വി​​ടെ കാ​​ര്യ​​ങ്ങ​​ൾ വ്യ​​ത്യ​​സ്ത​​പ്പെ​​ട്ടി​​രി​​ക്കു​​ന്നു. യു​​എ​​സ് നേ​​രി​​ട്ട് ഒ​​രു സം​​ഘ​​ർ​​ഷ​​ത്തി​​ലേ​​ക്ക് ഇ​​ട​​പെ​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​ത് വാ​​ൾ​​സ്ട്രീ​​റ്റ് വി​​പ​​ണി​​ക​​ളെ പെ​​ട്ടെ​​ന്നുത​​ന്നെ ബാ​​ധി​​ച്ചേ​​ക്കും.
യു​​എ​​സ് ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ൾ തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നു വ​​ർ​​ഷ​​വും പ​​ത്ത് ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ നി​​ക്ഷേ​​പ​​ക​​ർ​​ക്കു ലാ​​ഭം ന​​ൽ​​കി​​ക്കൊ​​ണ്ടാ​​ണ് 2026ലേ​​ക്കു പ്ര​​വേ​​ശി​​ച്ച​​ത്.

ഇ​​ത്ത​​രം അ​​പ്ര​​തീ​​ക്ഷി​​ത ആ​​ഘാ​​ത​​ങ്ങ​​ളോ​​ട് നി​​ക്ഷേ​​പ​​ക​​ർ അ​​തി​​വേ​​ഗം പ്ര​​തി​​ക​​രി​​ക്കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്. സൂ​​ചി​​ക​​ക​​ൾ ഉ​​യ​​ർ​​ന്നു നി​​ല്ക്കു​​ന്ന​​തി​​നാ​​ൽ നി​​ക്ഷേ​​പ​​ക​​ർ ലാ​​ഭ​​മെ​​ടു​​പ്പി​​ന് മു​​തി​​രാ​​നും സാ​​ധ്യ​​ത​​യു​​ണ്ട്. വാ​​ൾ​​സ്ട്രീ​​റ്റി​​ലു​​ണ്ടാ​​കു​​ന്ന ഏ​​തൊ​​രു മാ​​റ്റ​​വും ആ​​ഗോ​​ള വി​​പ​​ണി​​ക​​ളി​​ലും പ്ര​​തി​​ഫ​​ലി​​ക്കും. ഇ​​ത് പു​​തി​​യ വ​​ർ​​ഷ​​ത്തെ ആ​​ദ്യ​​ത്തെ പൂ​​ർ​​ണ വ്യാ​​പാ​​ര​​വാ​​ര​​ത്തി​​ന്‍റെ ഗ​​തി നി​​ർ​​ണ​​യി​​ക്കും.

K-Rail Survey

Tags : global markets turmoil

Recent News

Corehub Up