x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാലവർഷത്തെ ഉറ്റുനോക്കി ഓഹരിവിപണി

ഓഹരി അവലോകനം / സോ​​​ണി​​​യ ഭാ​​​നു
Published: May 31, 2026 10:50 PM IST | Updated: May 31, 2026 10:50 PM IST

ആ​ശാ​നേ, കാ​ല​വ​ർ​ഷം ച​തി​ക്കു​മോ? നി​ക്ഷേ​പ മേ​ഖ​ല​യി​ൽ പു​തി​യ ആ​ശ​ങ്ക ത​ലയു​യ​ർ​ത്തി. അ​റ​ബിക്ക​ട​ലി​ൽ മ​ഴമേ​ഘ​ങ്ങ​ൾ ഇ​ടംപി​ടി​ച്ചി​ച്ചെ​ങ്കി​ലും കേ​ര​ള​ത്തി​ന്‍റെ തീ​ര​ങ്ങ​ളി​ലേക്ക്‌ മ​ൺ​സൂ​ൺ മേ​ഘ​ങ്ങ​ൾ ഇ​നി​യും പ്ര​വേ​ശി​ച്ചി​ട്ടി​ല്ല. ഇ​തി​നി​ട​യി​ൽ കാ​ല​വ​ർ​ഷം ദു​ർ​ബ​ല​മാ​വു​മെ​ന്ന കേ​ന്ദ്ര ഏ​ജ​ൻ​സി​യു​ടെ വി​ല​യി​രു​ത്ത​ൽ ധ​ന​മ​ന്ത്രാ​ല​യം ശ​രി​വ​ച്ച​ത്‌ ക​ണ​ക്കുകൂ​ട്ടി​യാ​ൽ നാ​ണ​യ​പ്പെ​രു​പ്പം പി​ടി​ച്ചാ​ൽ കി​ട്ടാ​ത്ത വി​ധം മു​ന്നേ​റാം.

രാ​ജ്യാ​ന്ത​ര ക്രൂ​ഡ്‌ ഓ​യി​ൽ വി​ല സാ​ങ്കേ​തി​ക​മാ​യി ദു​ർ​ബ​ലാ​വ​സ്ഥ​യി​ലേ​ക്ക്‌ മു​ഖംതി​രി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്‌ ഡോ​ള​റി​നു മു​ന്നി​ൽ നി​വ​ർ​ന്നു നി​ൽ​ക്കാ​ൻ ഇ​ന്ത്യ​ൻ രൂ​പ​യ്ക്ക്‌ ഊ​ർ​ജം പ​ക​രാം. സെ​ൻ​സെ​ക്‌​സ്‌ 640 പോ​യി​ന്‍റും നി​ഫ്‌​റ്റി സൂ​ചി​ക 172 പോ​യി​ന്‍റ് പ്ര​തി​വാ​ര ന​ഷ്ട​ത്തി​ലാ​ണ്. ഡെ​യ്‌​ലി ചാ​ർ​ട്ടി​ൽ മു​ൻനി​ര ഇ​ൻ​ഡ​ക്‌​സു​ക​ൾ ര​ണ്ടും സാ​ങ്കേ​തി​ക​മാ​യി സെ​ല്ലിം​ഗ് മൂ​ഡി​ലാ​യ​തി​നാ​ൽ ഓ​പ്പ​റേ​റ്റ​ർ​മാ​ർ വി​ല്പ​ന​ത്തോ​ത്‌ ഉ​യ​ർ​ത്താം. ഇ​തി​നി​ട​യി​ൽ കാ​ല​വ​ർ​ഷം മും​ബൈ തീ​ര​ത്ത്‌ എ​ത്താ​ൻ വൈ​കി​യാ​ൽ അ​തി​ന്‍റെ പ്ര​തി​ഫ​ല​നം വി​പ​ണി​യെ പി​ടി​ച്ചു​ല​യ്ക്കാം.

മു​ൻ ല​ക്കം ഇ​തേ കോ​ള​ത്തി​ൽ ന​ൽ​കി​യ സൂ​ച​ന​ക​ൾ ശ​രി​വ​യ്ക്കു​ന്ന വി​ധ​ത്തി​ലാ​യി​രു​ന്നു നി​ഫ്‌​റ്റി​യു​ടെ നീ​ക്ക​ങ്ങ​ൾ. നി​ഫ്‌​റ്റി​ക്ക്‌ 50 ഡേ ​മൂ​വിം​ഗ് ആ​വ​റേ​ജി​നു മു​ക​ളി​ൽ സ്ഥി​ര​ത ക​ണ്ടെ​ത്താ​ൻ ശ്ര​മം ന​ട​ത്തി​യാ​ൽ 350 – 400 പോ​യി​ന്‍റ് റാ​ലി​ക്കു​ള്ള ഊ​ർ​ജം കൈ​വ​രി​ക്കു​മെ​ന്നു വ്യ​ക്ത​മാ​ക്കി​യ​ത്‌ ശ​രി​വ​ച്ച സൂ​ചി​ക 23,719 പോ​യി​ന്‍റി​ൽ​നി​ന്നും കൃ​ത്യം 24,087 വ​രെ ഉ​യ​ർ​ന്നു. അ​തേ​സ​മ​യം, ഡെ​യ്‌​ലി ചാ​ർ​ട്ട്‌ എം​എ​സി​ഡി ദു​ർ​ബ​ലാ​വ​സ്ഥ​യി​ലേ​ക്ക്‌ തി​രി​യു​ന്ന​ത്‌ ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​രെ വി​ല്പ​ന​ക്കാ​രാ​ക്കു​മെ​ന്ന് അ​ന്നു സൂ​ച​ന ന​ൽ​കി​യ​ത്‌ പോ​ലെ ത​ന്നെ സം​ഭ​വി​ച്ചു.

മു​ൻനി​ര ഓ​ഹ​രി​ക​ളി​ൽ അ​ല​യടി​ച്ച വി​ല്പ​ന ത​രം​ഗ​ത്തി​ൽ നി​ഫ്‌​റ്റി 23,490ലേ​ക്ക്‌ ഇ​ടി​ഞ്ഞെ​ങ്കി​ലും ഈ ​അ​വ​സ​ര​ത്തി​ൽ വി​പ​ണി 23,418ലെ ​സ​പ്പോ​ർ​ട്ട്‌ നി​ല​നി​ർ​ത്തി. അ​തേ​സ​മ​യം, വാ​ര​ത്തി​ന്‍റെ അ​വ​സാ​ന മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ 50 ഡേ ​മൂ​വിം​ഗ് ആ​വ​റേ​ജി​നു മു​ക​ളി​ൽ ഇ​ടംപി​ടി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​ത്‌ ദു​ർ​ബ​ലാ​വ​സ്ഥ​യെ വ്യ​ക്ത​മാ​ക്കു​ന്നു. അ​തു​കൊ​ണ്ടുത​ന്നെ ഹ്രസ്വ​കാ​ല​യ​ള​വി​ലേ​ക്ക്‌ നി​ക്ഷേ​പ​ത്തി​ന് ഒ​രു​ങ്ങു​ന്ന​വ​ർ ര​ണ്ടു ത​വ​ണ ഇ​രു​ത്തി ചി​ന്തി​ക്കു​ന്ന​ത്‌ അ​ഭി​കാ​മ്യം.

വി​പ​ണി​യി​ൽ ഇ​പ്പോ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന സാ​ങ്കേ​തി​ക തി​രു​ത്ത​ലു​ക​ൾ ദീ​ർ​ഘ​കാ​ല നി​ഷേ​പ​ക​ർ​ക്ക്‌ അ​നു​കൂ​ല അ​വ​സ​ര​മാ​വും തു​റ​ന്നുതരി​ക. വാ​രാ​ന്ത്യം നി​ഫ്‌​റ്റി 23,547 പോ​യി​ന്‍റി​ലാ​ണ്. ഈ​വാ​രം ആ​ദ്യ സ​പ്പോ​ർ​ട്ട്‌ 23,329ലാ​ണ്, വി​ല്പ​ന സ​മ്മ​ർ​ദ​ത്തി​ൽ വി​പ​ണി ആ​ടി​യു​ല​ഞ്ഞാ​ൽ സൂ​ചി​ക 23,111 - 22,514 റേ​ഞ്ചി​ലേ​ക്ക്‌ തി​രു​ത്ത​ലി​നു ശ്ര​മി​ക്കാം. ഇ​ൻ​ഡ​ക്‌​സ്‌ മു​ന്നേ​റി​യാ​ൽ 23,926 – 24,305 പോ​യി​ന്‍റി​ൽ ത​ട​സം നേ​രി​ടാം.

ബോം​ബെ സെ​ൻ​സെ​ക്‌​സ്‌ മു​ക്ക​ൽ ല​ക്ഷം പോ​യി​ന്‍റി​നു മു​ക​ളി​ൽ സ്ഥി​ര​ത​യ്‌​ക്ക്‌ ന​ട​ത്തി​യ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു. സൂ​ചി​ക മു​ൻ​വാ​ര​ത്തി​ലെ 75,415 പോ​യി​ന്‍റി​ൽ നി​ന്നും വാ​ര​ത്തിന്‍റെ ആ​ദ്യ പ​കു​തി​യി​ൽ മി​ക​വ്‌ കാ​ണി​ച്ച്‌ ഒ​ര​വ​സ​ര​ത്തി​ൽ 76,613 വ​രെ ക​യ​റി​യെ​ങ്കി​ലും ര​ണ്ടാം പ്ര​തി​രോ​ധ​മാ​യി സൂ​ചി​പ്പി​ച്ച 76,975ലേ​ക്ക്‌ ക​യ​റാ​നാ​യി​ല്ല. ഇ​തി​നി​ട​യി​ൽ ബ്ലൂ​ചി​പ്പ്‌ ഓ​ഹ​രി​ക​ളി​ൽ ഉടലെടുത്ത വി​ല്പ​ന സ​മ്മ​ർ​ദം പി​ന്നീ​ട്‌ സെ​ൻ​സെ​ക്‌​സി​നെ 74,601ലേ​ക്ക്‌ ഇ​ടി​ച്ചു, ക്ലോ​സിം​ഗ് വേ​ള​യി​ൽ സെ​ൻ​സെ​ക്‌​സ്‌ 74,775 ലാ​ണ്. നി​ല​വി​ലെ ച​ല​ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ൽ സൂ​ചി​ക 74,046 – 73,317 റേ​ഞ്ചി​ലേ​ക്ക്‌ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക്‌ മു​തി​രാം. ഈ ​അ​വ​സ​ര​ത്തി​ൽ വാ​ങ്ങ​ൽ താ​ത്പ​ര്യം കു​റ​ഞ്ഞാ​ൽ തി​രു​ത്ത​ൽ 71,300 റേ​ഞ്ചി​ലേ​ക്ക്‌ നീ​ളാം. ത​ക​ർ​ച്ച​യി​ൽനി​ന്നും പൊടു​ന്നെ ഒ​രു തി​രി​ച്ചു​വ​ര​വു​ണ്ടാ​യാ​ൽ വി​പ​ണി​ക്ക്‌ 76,058 - 77,314ൽ ​പ്ര​തി​രോ​ധം ത​ലയുയ​ർ​ത്താം.

രൂ​പ മി​ക​വി​നു ത​യാ​റെ​ടു​ക്കു​ന്ന വി​വ​രം മു​ൻ വാ​രം സൂ​ചി​പ്പി​ച്ചി​രു​ന്നു. ഡോ​ള​റി​നു മു​ന്നി​ൽ 95.68ൽ​നി​ന്നും ഒ​രു​ഘ​ട്ട​ത്തി​ൽ 95.90ലേ​ക്ക്‌ ദു​ർ​ബ​ല​മാ​യെ​ങ്കി​ലും വാ​ര​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വി​ൽ മു​ൻ വാ​രം വ്യ​ക്ത​മാ​ക്കി​യ 94.90ലേ​ക്ക്‌ ക​രു​ത്ത്‌ നേ​ടാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 94.99ലെ​ത്തി. വി​പ​ണി​യു​ടെ ച​ല​ന​ങ്ങ​ൾ വീ​ക്ഷി​ച്ചാ​ൽ 94.37ലേ​ക്ക്‌ ക​രു​ത്ത്‌ നേ​ടാം.

വി​ദേ​ശ ഫ​ണ്ടു​ക​ൾ വാ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ 821.75 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ന​ട​ത്തി. എ​ന്നാ​ൽ, പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 25,556.43 കോ​ടി രൂ​പ​യു​ടെ ബാ​ധ്യ​ത​ക​ൾ വി​റ്റ​ഴി​ച്ചു. ഒ​രു മാ​സ​കാ​ല​യ​ള​വി​ൽ വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ ഏ​ക​ദേ​ശം 55,000 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ളാ​ണു വി​റ്റ​ത്‌. ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ പോ​യ​വാ​രം 25,803.45 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ന​ട​ത്തി.

ക്രൂ​ഡ് ഓ​യി​ൽ വി​പ​ണി​യി​ൽ ശ​ക്ത​മാ​യ സാ​ങ്കേ​തി​ക തി​രു​ത്ത​ൽ. ബ്രെ​ന്‍റ് ക്രൂ​ഡ്‌ ഓ​യി​ൽ അ​വ​ധി വി​ല ബാ​ര​ലി​നു 12 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 91 ഡോ​ള​റാ​യി. പ​ശ്ചി​മേ​ഷ്യ ശാ​ന്ത​മാ​കു​മെ​ന്ന സൂ​ച​ന നി​ക്ഷേ​പ​ക​രെ ലാ​ഭ​മെ​ടു​പ്പി​നു പ്രേ​രി​പ്പി​ച്ചു. തി​രു​ത്ത​ൽ സം​ഭ​വി​ച്ചാ​ൽ എ​ണ്ണ വി​ല 82‐80 ഡോ​ള​ർ വ​രെ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്താം. എ​ണ്ണ ഇ​റ​ക്കു​മ​തി​യി​ൽ മു​ൻ​നി​ര​യി​ലെ ഇ​ന്ത്യ​ക്കും ചൈ​ന​യ്‌​ക്കും വി​ലയി​ടി​വ്‌ ആ​ശ്വാ​സം പ​ക​രും.

ന്യൂ​യോ​ർ​ക്ക്‌ എ​ക്‌​സ്‌​ചേ​ഞ്ചി​ൽ സ്വ​ർ​ണ വി​ല ട്രോ​യ്‌ ഔ​ൺ​സി​ന് 4508 ഡോ​ള​റി​ൽ നി​ന്നു വാ​ര​മ​ധ്യം 4368 ഡോ​ള​റി​ലേ​ക്ക്‌ ഇ​ടി​ഞ്ഞു. എ​ന്നാ​ൽ, വാ​രാ​ന്ത്യ ക്ലോ​സിം​ഗി​ൽ 4538 ഡോ​ള​റി​ലാ​ണ്. വി​പ​ണി​യു​ടെ ച​ല​ന​ങ്ങ​ൾ സാ​ങ്കേ​തി​ക​മാ​യി വീ​ക്ഷി​ച്ചാ​ൽ 3800-3600 ഡോ​ള​റി​ലേ​ക്ക്‌ നി​ര​ക്ക്‌ വ​രും മാ​സ​ങ്ങ​ളി​ൽ താ​ഴാ​ൻ സാ​ധ്യ​ത.

Tags : Stock market monsoon Nifty BSE Sensex

Recent News

Corehub Up