കൊച്ചി: ഇലക്ട്രിക് വയര്‍ നിര്‍മാണരംഗത്തെ പ്രമുഖരായ അപാര്‍ ഇന്‍ഡസ്ട്രീസ് നൂതന ഉത്പന്നമായ അപാര്‍ ശക്തി ഗ്രീന്‍ വയര്‍ കേരള വിപണിയില്‍ അവതരിപ്പിച്ചു.
സുരക്ഷയ്ക്കു പ്രാധാന്യം നല്കി 99.97 ശതമാനം ശുദ്ധമായ ചെമ്പില്‍ തീ, ചൂട്, പുക, വിഷവാതകങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍നിന്നും മികച്ച സംരക്ഷണം നല്കുന്ന വിധത്തിലാണ് അപാര്‍ ശക്തി ഗ്രീന്‍ വയര്‍ നിര്‍മിച്ചിരിക്കുന്നതെന്ന് അപാര്‍ ഇന്‍ഡസ്ട്രീസ് സിഇഒ ശശി അമിന്‍ പറഞ്ഞു.
1958 ല്‍ പ്രവര്‍ത്തനമാരംഭിച്ച അപാര്‍ ഇന്‍ഡസ്ട്രീസ് സ്പെഷല്‍ കേബിളുകള്‍, പോളിമര്‍, ലൂബ്രിക്കന്റുകള്‍ എന്നിവയുടെ നിര്‍മാണത്തില്‍ ആഗോളതലത്തിലെ മുന്‍നിര കമ്പനിയാണ്.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ശശി അമിന്‍, സെയില്‍സ് ആൻഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് സുഭാശിഷ് ഡേ, ദക്ഷിണേന്ത്യ റീജണല്‍ സെയില്‍സ് ഡിജിഎം ഷിബിന്‍ ജോസ്, ജനറല്‍ മാനേജര്‍ മാര്‍ക്കറ്റിംഗ് ഷൈലജ ചോപ്ര, നോര്‍ത്ത് കേരള ഏരിയ സെയില്‍സ് മാനേജര്‍ പി. അഭിജിത്, സൗത്ത് കേരള ഏരിയ സെയില്‍സ് മാനേജര്‍ വി.കെ. ആദര്‍ശ്, മധ്യകേരള ഏരിയ സെയില്‍സ് മാനേജര്‍ മുഹമ്മദ് ഇഷാക്ക് തുടങ്ങിയവര്‍ ചേര്‍ന്നാണു അപാര്‍ ശക്തി ഗ്രീന്‍ വയര്‍ കേരള വിപണിയില്‍ അവതരിപ്പിച്ചത്.
Tags : Super Power Green Wire Kerala Market Electric Wire Apar Industries