കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലുകളിലൊന്നായ എംഎസ്സി ഇലാരിയ 8,000 ടിഇയു ചരക്കുമായി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിൽ എത്തി.
കൊച്ചിയില്‍ ഇതുവരെ വന്നതില്‍ ഏറ്റവും വലിയതാണ് ഈ ലൈബീരിയൻ ചരക്കുകപ്പൽ. നേരത്തേ 6000 ടിഇയു ചരക്കുമായി എംഎസ്സി അറോറ കൊച്ചിയിലെത്തിയിരുന്നു.
16,616 ടിഇയു ചരക്കു വഹിക്കാൻ ശേഷിയുള്ള കപ്പലാണ് എംഎസ്സി ഇലാരി.
ആകെ നീളം 366 മീറ്റര്‍. എംഎസ്സി ഇലാരിയയുടെ വരവ് അടുത്ത തലമുറയിലെ അള്‍ട്രാ ലാര്‍ജ് കണ്ടെയ്നര്‍ വെസലുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഡിപി വേള്‍ഡ് കൊച്ചിയുടെ ശേഷി വിളിച്ചുപറയുന്നതാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ദിപിന് കയ്യത്ത് പറഞ്ഞു.
Tags : cargo ship MSC Ilaria docks Kochi Vallarpadam Container Terminal container ships