ക​മ​ൽ​ഹാ​സ​നെ നാ​യ​ക​നാ​ക്കി അ​ൻ​പ​റി​വ് സ​ഹോ​ദ​ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​ങ്ക​ര​നാ​യ ശ്യാം ​പു​ഷ്ക​ര​ൻ. ക​മ​ൽ​ഹാ​സ​ന്‍റെ 237-ാം ചി​ത്ര​മാ​ണി​ത്.

കെ​ജി​എ​ഫ്, കൈ​തി, വി​ക്രം, ലി​യോ, ആ​ർ​ഡി​എ​ക്സ് തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളു​ടെ സം​ഘ​ട്ട​ന​മൊ​രു​ക്കി കെെയടി നേ​ടി​യ​വ​രാ​ണ് അ​ൻ​പ​റി​വ് മാ​സ്റ്റേ​ഴ്സ്. ഇ​വ​രു​ടെ ആ​ദ്യ സം​വി​ധാ​ന സം​രം​ഭ​മാ​ണ് ക​മ​ൽ​ഹാ​സ​നെ നാ​യ​ക​നാ​ക്കി ഒ​രു​ങ്ങു​ന്ന​ത്.

ആ​ഷി​ഖ് അ​ബു​വി​ന്‍റെ സാ​ൾ​ട്ട് ആ​ൻ​ഡ് പെ​പ്പ​ർ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ശ്യാം ​പു​ഷ്ക​ര​ൻ എ​ഴു​ത്തു​കാ​ര​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ഇ​യോ​ബി​ന്‍റെ പു​സ്ത​കം, മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം, തൊ​ണ്ടി​മു​ത​ലും ദൃ​ക്‌​സാ​ക്ഷി​യും കു​മ്പ​ള​ങ്ങി നൈ​റ്റ്‌​സ്, മാ​യാ​ന​ദി, ജോ​ജി, റൈ​ഫി​ൾ ക്ല​ബ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്കും ശ്യാം ​പു​ഷ്ക​ര​നാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കി​യ​ത്.

മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​ര​ത്തി​ന് ശ്യാ​മി​ന് ദേ​ശീ​യ അ​വാ​ർ​ഡും ല​ഭി​ച്ചി​രു​ന്നു. ഇ​താ​ദ്യ​മാ​യാ​ണ് ശ്യാം ​ത​മി​ഴ് ചി​ത്ര​ത്തി​ന് വേ​ണ്ടി തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. അ​ൻ​പ​റി​വ് സ​ഹോ​ദ​ര​ങ്ങ​ൾ സൂ​പ്പ​ർ ആ​ക്ഷ​ൻ ചി​ത്ര​മാ​ണ് അ​ണി​യ​റ​യി​ൽ ഒ​രു​ക്കു​ന്ന​ത് എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.