ആ​രാ​ധ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന കാ​ന്താ​ര 2-വി​ന്‍റെ ട്രെ​യി​ല​ർ എ​ത്തി. ‘കാ​ന്താ​ര: എ ​ലെ​ജ​ന്‍​ഡ് ചാ​പ്റ്റ​ര്‍ വ​ണ്‍’ എ​ന്നാ​ണ് പ്രീ​ക്വ​ലി​ന് ന​ല്‍​കി​യി​രി​ക്കു​ന്ന പേ​ര്.

റി​ഷ​ഭ് ഷെ​ട്ടി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത കാ​ന്താ​ര​യി​ൽ റി​ഷ​ഭ് അ​വ​ത​രി​പ്പി​ച്ച ശി​വ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പി​താ​വി​ന്‍റെ ക​ഥ​യാ​യി​രി​ക്കും വ​രാ​നി​രി​ക്കു​ന്ന ചി​ത്ര​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​നി​രു​ദ്ധ് മ​ഹേ​ഷ്, ഷാ​നി​ൽ ഗു​രു എ​ന്നി​വ​രാ​ണ് സ​ഹ എ​ഴു​ത്തു​കാ​ർ.



ഛായാ​ഗ്ര​ഹം അ​ര​വി​ന്ദ് എ​സ്. ക​ശ്യ​പ്. സം​ഗീ​തം ബി. ​അ​ജ​നീ​ഷ് ലോ​ക്നാ​ഥ്. പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ൻ ബം​ഗ്ലാ​ൻ. ആ​ദ്യ ഭാ​ഗം 16 കോ​ടി​യാ​ണ് ബ​ജ​റ്റെ​ങ്കി​ൽ ര​ണ്ടാം ഭാ​ഗം മൂ​ന്നി​ര​ട്ടി ബ​ജ​റ്റി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്. ഒ​ക്ടോ​ബ​ർ ര​ണ്ടി​നാ​ണ് സി​നി​മ​യു​ടെ റി​ലീ​സ്.

തെ​ന്നി​ന്ത്യ​ൻ സി​നി​മ​യാ​യി റി​ലീ​സ് ചെ​യ്ത് ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ ത​ന്നെ ച​ല​ന​മു​ണ്ടാ​ക്കി​യ ചി​ത്ര​മാ​ണ് കാ​ന്താ​ര. ഋ​ഷ​ഭ് ഷെ​ട്ടി സം​വി​ധാ​നം ചെ​യ്ത് അ​ഭി​ന​യി​ച്ച് ചി​ത്രം പ്രാ​യ​ഭേ​ദ​മ​ന്യേ സി​നി​മാ​സ്വാ​ദ​ക​രെ ആ​ക​ർ​ഷി​ച്ചു. ഫാ​ന്‍റ​സി​യും മി​ത്തും കൊ​ണ്ട് മി​ക​ച്ച് കാ​ഴ്ചാ​നു​ഭ​വം സൃ​ഷ്ടി​ച്ച കാ​ന്താ​ര ബ്ലോ​ക്ബ​സ്റ്റ​ർ ചാ​ർ​ട്ടി​ൽ ഇ​ടം നേ​ടി​യി​രു​ന്നു.

‘കാ​ന്താ​ര ചാ​പ്റ്റ​ർ 1’, ഒ​ക്ടോ​ബ​ർ 2- 2025-ന് ​ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്യും. ക​ന്ന​ഡ, ഹി​ന്ദി, തെ​ലു​ങ്ക്, ത​മി​ഴ്, മ​ല​യാ​ളം, ബം​ഗാ​ളി, ഇം​ഗ്ലി​ഷ് തു​ട​ങ്ങി ഏ​ഴ് ഭാ​ഷ​ക​ളി​ൽ ഒ​രു​മി​ച്ചാ​കും റി​ലീ​സ്.