ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ എം.​എ​സ്. സു​ബ്ബ​ല​ക്ഷ്മി പു​ര​സ്കാ​രം ഗാ​യ​ക​ൻ കെ.​ജെ.​യേ​ശു​ദാ​സി​ന്.
സം​ഗീ​ത മേ​ഖ​ല​യ്ക്ക് അ​ദ്ദേ​ഹം ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ഈ ​പു​ര​സ്കാ​രം.

ഗാ​യി​ക ശ്വേ​ത മോ​ഹ​നും ന​ടി സാ​യ് പ​ല്ല​വി​ക്കും ക​ലൈ മാ​മ​ണി പു​ര​സ്കാ​രം ല​ഭി​ച്ചു. 2021ലെ ​ക​ലൈ മാ​മ​ണി പു​ര​സ്കാ​ര​മാ​ണ് സാ​യ് പ​ല്ല​വി​ക്ക് ല​ഭി​ച്ച​ത്. 2023 ലെ ​ക​ലൈ​മാ​മ​ണി പു​ര​സ്കാ​രം ആ​ണ് ശ്വേ​ത​യ്ക്ക് ന​ൽ​കു​ന്ന​ത്. അ​ടു​ത്ത മാ​സം ചെ​ന്നൈ​യി​ൽ വ​ച്ചാ​യി​രി​ക്കും പു​ര​സ്കാ​ര വി​ത​ര​ണം.

സാ​യ് പ​ല്ല​വി​ക്ക് പു​റ​മേ ന​ട​ൻ എ​സ്.​ജെ. സൂ​ര്യ​യും സം​വി​ധാ​യ​ക​ൻ ലിം​ഗു​സ്വാ​മി​യും 2021ലെ ​ക​ലൈ മാ​മ​ണി പു​ര​സ്കാ​രം നേ​ടി.

ന​ട​ന്മാ​രാ​യ വി​ക്രം പ്ര​ഭു, ജ​യ വി.​സി. ഗു​ഹ​നാ​ഥ​ൻ‌, ഗാ​ന​ര​ച​യി​താ​വ് വി​വേ​ക, പി​ആ​ർ​ഒ ഡ​യ​മ​ണ്ട് ബാ​ബു എ​ന്നി​വ​ർ​ക്കാ​ണ് 2022ലെ ​ക​ലൈ​മാ​മ​ണി പു​ര​സ്കാ​രം.

ന​ട​ൻ മ​ണി​ക​ണ്ഠ​ൻ‌, ജോ​ർ​ജ് മാ​രി​യ​ൻ, ഛായാ​ഗ്രാ​ഹ​ക​ൻ സ​ന്തോ​ഷ് കു​മാ​ർ, പി​ആ​ർ​ഒ നി​കി​ൽ മ​രു​ക​ൻ എ​ന്നി​വ​രാ​ണ് ശ്വേ​ത മോ​ഹ​നൊ​പ്പം 2023ലെ ​അ​വാ​ർ​ഡ് പ​ങ്കി​ടു​ക.