അഭിഷേക് ബച്ചൻ, നിങ്ങൾ നന്നായി കളിച്ചു; പാക്കിസ്ഥാനെ ട്രോളി അമിതാഭ് ബച്ചൻ
Tuesday, September 30, 2025 9:48 AM IST
ഏഷ്യാ കപ്പിൽ ഇന്ത്യ മിന്നും ജയം നേടിയതിന് പിന്നാലെ പാക്കിസ്ഥാനെ ട്രോളി അമിതാഭ് ബച്ചൻ. മുൻ പാക് പേസർ ശുഐബ് അക്തറിന്റെ നാക്കുപിഴയ്ക്ക് മറുപടിയായാണ് വിജയത്തിന് ശേഷം അമിതാഭ് ബച്ചൻ പ്രതികരിച്ചത്.
അഭിഷേക് ബച്ചൻ നന്നായി കളിച്ചെന്നും ബാറ്റിംഗോ ബൗളിംഗോ ഫീൽഡിംഗോ ചെയ്യാതെ ശത്രുവിനെ വീഴ്ത്തിയെന്നും അമിതാഭ് ബച്ചൻ എക്സിൽ കുറിച്ചു.
‘നമ്മൾ ജയിച്ചു! ‘അഭിഷേക് ബച്ചൻ’ നന്നായി കളിച്ചു. അവിടെ അവർക്ക് നാവ് ഇടറി, ഇവിടെ, ബാറ്റിംഗോ ഫീൽഡിംഗോ ചെയ്യാതെ നിങ്ങൾ ശത്രുവിനെ വീഴ്ത്തി! അവരുടെ വായ അടപ്പിച്ചു. ജയ് ഹിന്ദ് ! ജയ് ഭാരത് ! ജയ് മാ ദുർഗ്ഗ.’ അഭിഷേക് ബച്ചൻ പറഞ്ഞു.
ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ ശുഐബ് അക്തർ അബദ്ധത്തിൽ അഭിഷേക് ബച്ചന്റെ പേരു പറഞ്ഞത് സമൂഹമാധ്യമങ്ങളിൽ വലിയ ട്രോൾ ആയിരുന്നു.
അഭിഷേക് ബച്ചനെ നേരത്തെ പാക്കിസ്ഥാൻ പുറത്താക്കി എന്ന് കരുതുക, ഇന്ത്യൻ മധ്യനിരയുടെ അവസ്ഥ എന്തായിരിക്കും? അവരുടെ മധ്യനിര ഇതുവരെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടില്ല. തന്റെ യുട്യൂബ് ചാനലിലെ ക്രിക്കറ്റ് ചർച്ചയിൽ അക്തർ പറഞ്ഞു.
അഭിഷേക് ശർമ എന്നതിനു പകരം അബദ്ധത്തിൽ അഭിഷേക് ബച്ചൻ എന്നാണ് അക്തർ പറഞ്ഞത്. ഇതു സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
അഭിഷേക് ബച്ചൻ തന്നെ അക്തറിന് മറിപടിയുമായി രംഗത്ത് എത്തിയിരുന്നു. സർ, എല്ലാ ആദരവോടും കൂടി പറയട്ടെ... അതു പോലും അവർക്ക് താങ്ങാനാകുമെന്ന് കരുതുന്നില്ല! ഞാൻ ക്രിക്കറ്റ് കളിക്കാൻ പോലും മിടുക്കനല്ല. എന്നായിരുന്നു അഭിഷേക് ബച്ചന്റെ മറുപടി.
അതേസമയം അമിതാഭ് ബച്ചന്റെ ട്രോളിനും ഇപ്പോൾ വലിയ കൈയടികളാണ് ലഭിക്കുന്നത്. അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ നിരവധിപ്പേരാണ് കമന്റ് ചെയ്യുന്നത്.