റിമയുടെ "തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി' യാൾട്ട അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ
Wednesday, October 1, 2025 2:04 PM IST
അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പ് നിർമിച്ച് സജിൻ ബാബു സംവിധാനം ചെയ്യുന്ന തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി ഒക്ടോബർ ഏഴിന് യാൾട്ട അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ യൂറേഷ്യൻ ബ്രിഡ്ജ് – ഇന്റർനാഷണൽ കോമ്പറ്റീഷൻ വിഭാഗത്തിൽ പ്രീമിയർ ചെയ്യാനൊരുങ്ങുന്നു.
ഈ മത്സര വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട എട്ട് സിനിമകളിൽ ഒന്നാണ് തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി.
റിമ കല്ലിങ്കൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആഗോള ചലച്ചിത്രമേളകളിൽ ഇതിനോടകം തന്നെ ചിത്രം ശ്രദ്ധനേടിക്കഴിഞ്ഞു. കാൻ ചലച്ചിത്രമേളയിൽ വെച്ച് ചിത്രത്തിന്റെ ട്രെയിലർ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. കൂടാതെ, റഷ്യയിലെ കസാൻ ചലച്ചിത്രമേളയിലും ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്.
2025-ലെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളും തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. കലയും ശക്തമായ കഥാപരിസരവും ഒത്തുചേരുന്ന ഈ ചിത്രം മലയാള സിനിമയിലെ ഏറെ പ്രതീക്ഷ നൽകുന്ന ഒന്നായി മാറിയിരിക്കുന്നു. 2025 ഒക്ടോബർ 16-ന് തിയേറ്റർ തിയേറ്ററുകളിലെത്തും..