ഹൊറർ ത്രില്ലറുമായി പ്രണവ് മോഹൻലാൽ; ഡീയസ് ഈറേ ട്രെയിലർ
Wednesday, October 1, 2025 2:35 PM IST
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന പ്രണവ് മോഹന്‍ലാല്‍-രാഹുല്‍ സദാശിവന് ചിത്രം ഡീയസ് ഈറേയുടെ ട്രെയിലർ റിലീസായി. രാഹുല്‍ സദാശിവന് തിരക്കഥ രചിച്ച ഈ ഹൊറര്‍ ത്രില്ലര്‍ ചിത്രം നിര്‍മിക്കുന്നത് ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ്.
ക്രോധത്തിന്റെ ദിനം എന്നര്‍ത്ഥം വരുന്ന ദി ഡേ ഓഫ് റാത്ത് എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ടീസറും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ഭ്രമയുഗം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം രാഹുല്‍ സദാശിവന്- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രമാണ് ഡീയസ് ഈറേ.
ഛായാഗ്രഹണം: ഷെഹ്നാദ് ജലാല്‍, കലാസംവിധാനം: ജ്യോതിഷ് ശങ്കര്‍, സംഗീത സംവിധായകന്: ക്രിസ്റ്റോ സേവ്യര്‍, എഡിറ്റര്‍: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനര്‍: ജയദേവന് ചക്കാടത്ത്, സൗണ്ട് മിക്സ്: എം.ആർ. രാജാകൃഷ്ണന്, മേക്കപ്പ്: റൊണക്സ് സേവ്യര്‍, സ്റ്റണ്ട്: കലൈ കിംഗ്സണ്, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ., പബ്ലിസിറ്റി ഡിസൈന്‍: എയിസ്തെറ്റിക് കുഞ്ഞമ്മ, സ്റ്റില്‍സ്: അര്ജുന് കല്ലിങ്കല്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, വിഎഫ്എക്സ്: ഡിജിബ്രിക്സ്, ഡിഐ - രംഗ്റെയ്സ് മീഡിയ, പ്രൊഡക്ഷന്‍ കണ്ട്രോളര്: അരോമ മോഹന്‍, മ്യൂസിക് ഓണ്‍: നൈറ്റ് ഷിഫ്റ്റ് റെക്കോര്‍ഡ്സ്, പിആര്‍ഒ: ശബരി.