ഉറങ്ങാൻ കഴിയുന്നില്ല, രോഗാവസ്ഥ വെളിപ്പെടുത്തി അജിത്ത്
Friday, October 3, 2025 9:59 AM IST
തന്നെ ബാധിച്ചിരിക്കുന്ന രോഗാവസ്ഥ വെളിപ്പെടുത്തി നടൻ അജിത്ത്. നാലുമണിക്കൂറിൽ കൂടുതൽ ഉറങ്ങാൻ സാധിക്കുന്നില്ലെന്നും ഇൻസോംനിയ എന്ന രോഗം ഉണ്ടെന്നും നടൻ പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അജിത് മനസ് തുറന്നത്.
‘എനിക്ക് ഉറങ്ങാൻ ബുദ്ധിമുട്ടുണ്ട്. നാല് മണിക്കൂറിൽ കൂടുതൽ നന്നായി ഉറങ്ങാൻ കഴിയില്ല. വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ പോലും എനിക്ക് കുറച്ചേ വിശ്രമിക്കാൻ കഴിയുകയുള്ളൂ. ഉറക്കക്കുറവ് കാരണം സിനിമകളോ വെബ് സീരീസുകളോ കാണാൻ കഴിയാറില്ലെന്നും അജിത് പറഞ്ഞു.
സ്വപ്നങ്ങൾക്ക് പിന്നാലെ പായുമ്പോൾ പലപ്പോഴും കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ കഴിയാറില്ലെന്നും അജിത് പറഞ്ഞു. ഭാര്യ ശാലിനിയുടെ പിന്തുണയാണ് ജീവിതത്തിലെ പ്രധാന ബലമെന്നും താരം വ്യക്തമാക്കി.
റേസിംഗിൽ അതീവ താത്പര്യമുള്ള അജിത് ഇപ്പോൾ സ്പെയിനിലെ ബാഴ്സലോണയിൽ നടക്കുന്ന 24 മണിക്കൂർ എൻഡുറൻസ് റേസിൽ പങ്കെടുക്കുകയാണ്. ഗുഡ് ബാഡ് അഗ്ലി എന്ന ഗ്യാംഗ്ർ ഡ്രാമയിലാണ് അജിത് അവസാനമായി അഭിനയിച്ചത്.