x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്ന് മാ​സ​ത്തി​നി​ടെ മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ല്‍ അ​റ​സ്റ്റി​ലാ​യ​ത് 176 പേ​ര്‍

വെബ് ഡെസ്ക്
Published: August 1, 2026 12:43 AM IST | Updated: August 1, 2026 12:43 AM IST

കോ​ഴി​ക്കോ​ട്: എ​ക്‌​സൈ​സ് വ​കു​പ്പ് ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ല്‍ 184 മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ലാ​യി 176 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. ആ​റ് വാ​ഹ​ന​ങ്ങ​ള്‍, 9.226 കി​ലോ ക​ഞ്ചാ​വ്, 21 ക​ഞ്ചാ​വ് ചെ​ടി, 42.629 മെ​ത്താം​ഫി​റ്റ​മി​ന്‍, 11.998 ഗ്രാം ​ഹെ​റോ​യി​ന്‍, എ​ട്ട് ഗ്രാം ​ച​ര​സ്, 51.188 ഗ്രാം ​എം​ഡി​എം​എ, 16220 ഗ്രാം ​ഗ​ഞ്ച ചോ​ക്ലേ​റ്റ് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. 349 കോ​ട്പ കേ​സു​ക​ളി​ലാ​യി 17.860 കി​ലോ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. 429 അ​ബ്കാ​രി കേ​സു​ക​ളി​ലാ​യി 303 പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തു.

2,254 റെ​യ്ഡു​ക​ളും 41 സം​യു​ക്ത പ​രി​ശോ​ധ​ന​ക​ളും 12,431 വാ​ഹ​ന പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി. 17 വാ​ഹ​ന​ങ്ങ​ള്‍, 225 ലി​റ്റ​ര്‍ ചാ​രാ​യം, 1296.860 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യം, 9708 ലി​റ്റ​ര്‍ വാ​ഷ്, 353.025 ലി​റ്റ​ര്‍ മാ​ഹി​മ​ദ്യം, 32.500 ലി​റ്റ​ര്‍ ബി​യ​ര്‍ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

ഓ​ണ​ക്കാ​ല​ത്ത് വ്യാ​ജ​മ​ദ്യ/​ല​ഹ​രി​മ​രു​ന്ന് വി​ത​ര​ണ​വും വി​പ​ണ​ന​വും ത​ട​യു​ന്ന​തി​നാ​യി ഓ​ണം സ്പെ​ഷ്യ​ല്‍ ഡ്രൈ​വ് ഇ​ന്ന് ആ​രം​ഭി​ക്കും. വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്താ​നും പ​രാ​തി​ക​ളി​ല്‍ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​മാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂ​മും സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്‌​സു​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ളി​ലും എ​ക്സൈ​സ് ഓ​ഫീ​സു​ക​ളി​ലും ഓ​ഫീ​സ് മേ​ധാ​വി​ക​ളു​ടെ മൊ​ബൈ​ല്‍ ന​മ്പ​റി​ലും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​രാ​തി അ​റി​യി​ക്കാം. പ​രാ​തി​ക്കാ​രു​ടെ പേ​രു​വി​വ​രം ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മെ​ന്നും ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.

ഡി​വി​ഷ​ന​ല്‍ എ​ക്സൈ​സ് ക​ണ്‍​ട്രോ​ള്‍ റൂം (0495 2372927), ​ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മീ​ഷ​ണ​ര്‍ (0495 2372927, 9447178063), അ​സി. എ​ക്സൈ​സ് ക​മീ​ഷ​ണ​ര്‍ (0495 2375706, 9496002871), എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സു​ക​ള്‍: കോ​ഴി​ക്കോ​ട് (0495 2376762, 9400069677), പേ​രാ​മ്പ്ര (0496 2610410, 9400069679), വ​ട​ക​ര (0496 2515082, 9400069680), താ​മ​ര​ശേ​രി (0495 2214460, 9446961496), എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സു​ക​ള്‍: ഫ​റോ​ക്ക് (0495 2422200, 9400069683), കോ​ഴി​ക്കോ​ട് (0495 2722991, 9400069682), കു​ന്ന​മം​ഗ​ലം (0495-2802766, 9400069684), താ​മ​ര​ശേ​രി (0495 2224430, 9400069685), ചേ​ള​ന്നൂ​ര്‍ (0495 2855888, 9400069686), കൊ​യി​ലാ​ണ്ടി (0495 2624101, 9400069687), ബാ​ലു​ശേ​രി (0496 2650850, 9400069688), വ​ട​ക​ര (0496 2516715, 9400069689), നാ​ദാ​പു​രം (0496-2556100, 9400069690), അ​ഴി​യൂ​ര്‍ എ​ക്സൈ​സ് ചെ​ക്‌​പോ​സ്റ്റ് (0496 2202788, 9400069692).

 

Tags : Nattuvishesham Districtnews

Recent News

Corehub Up