x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ട​മ്പു​ഴ​യി​ൽ കാ​ര്‍ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് 4 പേ​ര്‍​ക്ക് പ​രി​ക്ക്


Published: June 22, 2026 04:42 AM IST | Updated: June 22, 2026 04:42 AM IST

കു​ട്ട​മ്പു​ഴ-​പൂ​യം​കു​ട്ടി റോ​ഡി​ല്‍ കൂ​വ​പ്പാ​റ കീ​ഴി​ലി​പ്പ​ടി പീ​ച്ച​ക്ക​ര വ​ള​വി​ല്‍ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ കാ​ർ.

കോ​ത​മം​ഗ​ലം: കു​ട്ട​മ്പു​ഴ​യി​ൽ കാ​ര്‍ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് കു​ട്ടി ഉ​ള്‍​പ്പെ​ടെ നാ​ല് പേ​ര്‍​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. കു​ട്ട​മ്പു​ഴ സ്വ​ദേ​ശി​ക​ള്‍ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. കൂ​വ​പ്പാ​റ മ​ല​യം​ക​ണ്ട​ത്തി​ല്‍ അ​ജ​യ​ന്‍ (47), മ​ക​ന്‍ ആ​ദി​ദേ​വ് ആ​ദി​ത്യ​ന്‍ (9), കൂ​വ​പ്പാ​റ കോ​ച്ചേ​രി​വീ​ട്ടി​ല്‍ ജോ​സ​ഫ് ജോ​ണ്‍ (ടോ​ജോ-58), പൂ​യം​കു​ട്ടി മാ​ഞ്ഞൂ​രാ​ന്‍​വീ​ട്ടി​ല്‍ ജോ​ബി (45) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

കു​ട്ട​മ്പു​ഴ പൂ​യം​കു​ട്ടി റോ​ഡി​ല്‍ കൂ​വ​പ്പാ​റ കീ​ഴി​ലി​പ്പ​ടി പീ​ച്ച​ക്ക​ര വ​ള​വി​ല്‍ ഇ​ന്ന​ലെ വൈ​കി​ട്ട് 3.45നാ​ണ് അ​പ​ക​ടം. പൂ​യം​കു​ട്ടി​യി​ൽ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ബ​സ് ഡ്രൈ​വ​റാ​യ അ​ജ​യ​നാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. കൊ​ടും​വ​ള​വ് വീ​ശി​യെ​ടു​ക്കു​മ്പോ​ള്‍ നി​യ​ന്ത്ര​ണം​വി​ട്ട് കാ​ര്‍ 15 അ​ടി താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

ഓ​ടി​കൂ​ടി​യ നാ​ട്ടു​കാ​ര്‍ പ​രി​ക്കേ​റ്റ​വ​രെ 108 ആം​ബ​ല​ന്‍​സി​ലും കാ​റി​ലു​മാ​യി കോ​ത​മം​ഗ​ല​ത്തെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ആ​ദി​ദേ​വി​നേ​യും ജോ​സ​ഫി​നേ​യും എം​ബി​എം​എം ആ​ശു​പ​ത്രി​യി​ലും അ​ജ​യ​നേ​യും ജോ​ബി​യേ​യും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു. സാ​ര​മാ​യ പ​രി​ക്കേ​റ്റ അ​ജ​യ​നേ​യും മ​ക​ന്‍ ആ​ദി​ദേ​വി​നേ​യും ജോ​ബി​യേ​യും ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലും ജോ​സ​ഫി​നെ എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ ആ​ദി​ദേ​വ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. വാ​രി​യെ​ല്ല് ഒ​ടി​ഞ്ഞ് ശ്വാ​സ​കോ​ശ​ത്തി​ല്‍ തു​ള​ഞ്ഞു​ക​യ​റി​യ അ​ജ​യ​ന് ശ്വാ​സ​ത​ട​സം നേ​രി​ടു​ന്നു​ണ്ട്. ജോ​ബി​യു​ടെ ത​ല​ക്കും ജോ​സ​ഫി​ന്‍റെ കൈ​യ്ക്കു​മാ​ണ് പ​രി​ക്ക്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up