x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​റ്റ​കു​റ്റ പ്ര​വൃ​ത്തി​ക്ക് വേ​ണം 70 ല​ക്ഷം രൂപ

വെബ് ഡെസ്ക്
Published: November 18, 2026 05:15 AM IST | Updated: November 18, 2026 05:15 AM IST

കോ​ഴി​ക്കോ​ട്: അ​റ്റ​കു​റ്റ പ്ര​വൃ​ത്തി​ക​ള്‍​ക്കാ​യു​ള്ള സ​ര്‍​ക്കാ​ര്‍ അ​നു​മ​തി വൈ​കു​ന്ന​തി​നാ​ല്‍ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ല്‍. അ​മൃ​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 17 കോ​ടി ചെ​ല​വി​ൽ കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ നി​ർ​മി​ച്ച ര​ണ്ട് സീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റു​ക​ളി​ൽ ഒ​ന്നി​ന്‍റെ പ്ര​വ​ർ​ത്ത​ന​മാ​ണ്‌ ത​ട​സ​പ്പെ​ട്ട​ത്‌. മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ്‌​റ്റേ​ഡി​യ​ത്തി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തെ ര​ണ്ട് എം​എ​ൽ​ഡി ശേ​ഷി​യു​ള്ള പ്ലാ​ന്‍റി​ലെ മ​ലി​ന​ജ​ലം പ​രി​സ​ര​ത്തേ​ക്ക് ഒ​ഴു​കു​ക​യാ​ണ്‌. വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ കൊ​തു​കു​ശ​ല്യ​വും ദു​ർ​ഗ​ന്ധ​വും രൂ​ക്ഷ​മാ​ണ്. പ്ലാ​ന്‍റ് ന​ട​ത്തി​പ്പ്‌ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‌ കൈ​മാ​റു​ന്ന​തി​ൽ സ​ർ​ക്കാ​ർ അ​നു​മ​തി വൈ​കു​ന്ന​താ​ണ്‌ പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കു​ന്ന​ത്‌. അ​റ്റ​കു​റ്റ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്തി​വേ​ണം പ്ലാ​ന്‍റ് കൈ​മാ​റാ​ന്‍. പ്ലാ​ന്‍റി​ലെ ഇ​ല​ക്ട്രോ​ഡു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി മാ​റ്റാ​ത്ത​തി​നാ​ൽ 24 മ​ണി​ക്കൂ​റും ന​ട​ക്കേ​ണ്ട പ​മ്പിം​ഗ് കാ​ര്യ​ക്ഷ​മ​മ​ല്ല. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ഏ​ക​ദേ​ശം 70 ല​ക്ഷം രൂ​പ​യെ​ങ്കി​ലും ആ​വ​ശ്യ​മാ​ണ്.
നി​ർ​മാ​ണ ക​മ്പ​നി​ക്കാ​യി​രു​ന്നു​ആ​ദ്യ​വ​ർ​ഷം ന​ട​ത്തി​പ്പ്‌. അ​ടു​ത്ത ര​ണ്ടു​വ​ർ​ഷം കോ​ർ​പ​റേ​ഷ​നും ശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജ് നേ​രി​ട്ടും ന​ട​ത്തി​പ്പ് നി​ർ​വ​ഹി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ. കോ​ർ​പ​റേ​ഷ​ന്‍റെ ക​രാ​ർ മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് അ​വ​സാ​നി​ച്ചു. ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി (എ​ച്ച്ഡി​എ​സ്) യോ​ഗ​ത്തി​ൽ പ്ലാ​ന്‍റ് ഏ​റ്റെ​ടു​ക്കാ​ൻ മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ച്ച​താ​ണ്‌. ക​രാ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ൽ ഇ​നി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​ർ അ​നു​മ​തി വേ​ണം. ഇ​തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ്‌ കോ​ള​ജ്‌ അ​ധി​കൃ​ത​ർ. പ്ലാ​ന്‍റി​ന് സ​മീ​പ​ത്താ​യി ജീ​വ​ന​ക്കാ​രു​ടെ നാ​നൂ​റോ​ളം ക്വാ​ർ​ട്ടേ​ഴ്‌​സു​ക​ളു​ണ്ട്.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്നും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​മാ​യി പ്ര​തി​ദി​നം 50 ല​ക്ഷം ലി​റ്റ​റോ​ളം മ​ലി​ന​ജ​ല​മാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. 30 ല​ക്ഷം ലി​റ്റ​ർ കോ​ർ​പ​റേ​ഷ​ൻ നി​ർ​മി​ച്ച ര​ണ്ട് പ്ലാ​ന്‍റു​ക​ളി​ലാ​യാ​ണ് ശു​ദ്ധീ​ക​രി​ക്കു​ന്ന​ത്. ബാ​ക്കി മ​ലി​ന​ജ​ലം ര​ണ്ട് എം​എ​ൽ​ഡി ശേ​ഷി​യു​ള്ള പ്ലാ​ന്‍റി​ലാ​ണ് സം​സ്‌​ക​രി​ക്കു​ന്ന​ത്. എ​ല്ലാ പ്ലാ​ന്‍റു​ക​ളും പ്ര​വ​ർ​ത്തി​ച്ചാ​ലേ മ​ലി​ന​ജ​ലം പൂ​ർ​ണ​മാ​യി സം​സ്ക​രി​ക്കാ​നാ​കൂ.

Tags : maintenance work. Nattuvishesham Districtnews

Recent News

Corehub Up