നെഹ്റു ട്രോഫി വള്ളംകളി കാണാൻ നായ്ക്കുട്ടിയുമായി എത്തിയവർ
ആലപ്പുഴ: ആവേശം വാനോളമെത്തിയ മത്സരത്തിൽ ചുണ്ടൻ വള്ളങ്ങളുടെ സെക്കന്‍ഡ് ലൂസേഴ്സ് ഫൈനലില്‍ വില്ലേജ് ബോട്ട് ക്ലബ് നയിച്ച തലവടി ചുണ്ടന് ഒന്നാംസ്ഥാനവും തെക്കേക്കര ബോട്ട്ക്ലബിന്റെ കാരിച്ചാല്‍ രണ്ടാംസ്ഥാനവും ചമ്പക്കുളം ബോട്ട്ക്ലബിന്റെ ചമ്പക്കുളം ചുണ്ടന് മൂന്നാംസ്ഥാനവും സെന്റ് പയസ് ടെന്ത് ബോട്ട്ക്ലബിന്റെ സെന്റ് പയസ് ടെന്ത് നാലാംസ്ഥാനവും നേടി.
തേര്‍ഡ് ലൂസേഴ്സ് ഫൈനലില്‍ വലിയദിവാന്‍ജി ബോട്ട് ക്ലബിന്റെ ആയാപറമ്പ് ദിവാന്‍ജി ഒന്നാംസ്ഥാനം നേടി. കൈനകരി എസ്എച്ച് ബോട്ട് ക്ലബിന്റെ വെള്ളംകുളങ്ങര രണ്ടാം സ്ഥാനവും പള്ളാത്തുുരുത്തി ബോട്ട് ക്ലബിന്റെ പായിപ്പാടന്-2 മൂന്നാം സ്ഥാനവും നാട്ടകം ഫാന്‍സ് ബോട്ട് ക്ലബിന്റെ ജവഹര്‍ തായങ്കരി നാലാം സ്ഥാനവും നേടി.
തെക്കനോടി കെട്ട് വളളങ്ങളുടെ ഫൈനല്‍ മത്സരത്തില്‍ എസ്. സുകന്യ ക്യാപ്റ്റനായിട്ടുള്ള യംഗ്സ്റ്റാര്‍ ബോട്ട് ക്ലബിന്റെ പടിഞ്ഞാറേ പറമ്പന്‍ ഒന്നാംസ്ഥാനം നേടി. ബിന്ദു വിനോദ് നയിച്ച ജനിതമെമ്മോറിയല് ബോട്ട് ക്ലബിന്റെ ചെല്ലിക്കാടന് രണ്ടാം സ്ഥാനവും വി.എ അനുശ്രീ നയിച്ച ചൈതന്യബോട്ട് ക്ലബിന്റെ കമ്പനി മൂന്നാം സ്ഥാനവും സാറാ പ്രിന്‍സ് നയിച്ച നന്മ സാംസ്കാരികവേദി ക്ലബിന്റെ കാട്ടില്‍ തെക്ക നാലാം സ്ഥാനവും നേടി.
ചുരുളന്‍ വള്ളങ്ങളുടെ ഫൈനല്‍ മത്സരത്തില്‍ ജീമോന്‍ ക്യാപ്റ്റനായിട്ടുള്ള ബിബിസി കുമരകംകരി ബോട്ട് ക്ലബിന്റെ മുഴി ഒന്നാംസ്ഥാനം നേടി. കെകെ അഷറഫ് നയിച്ച യുവദര്ശന ബോട്ട് ക്ലബിന്റെ കോടിമത രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വെപ്പ് എഗ്രേഡ് ഫൈനല്‍ മത്സരത്തില്‍ ഡിബിസി കൊച്ചിന് ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ സതീഷ് തങ്കപ്പന് ക്യാപ്റ്റനായുള്ള നെപ്പോളിയന് ഒന്നാംസ്ഥാനവും നെടുമുടി ടൗണ്ബോട്ട്ക്ലബിന്റെ എന്‍.എസ് മനോജ് ക്യാപ്റ്റനായുള്ള മണലി രണ്ടാം സ്ഥാനവും വെളിയനാട് ജയശ്രീ ബോട്ട ക്ലബ്ബിന്റെ എല്‍.എല്‍ ലജീബ് ക്യാപ്റ്റനായിട്ടുള്ള ഷോര്‍ട്ട് പുളിക്കത്തറ മൂന്നാം സ്ഥാനവും നേടി. തെക്കേക്കര ബോട്ട് ക്ലബ്ബിന്റെ പട്ടേരിപുരയ്ക്കലിനാണ് നാലാം സ്ഥാനം.
വെപ്പ് ബി ഗ്രേഡില്‍ സായിയുടെ ചിറമേല്‍ തോട്ടുകടവന്‍ ഒന്നാംസ്ഥാനവും കൊണ്ടാക്കല്ബോട്ട് ക്ലബ്ബിന്റെ പുന്നത്ര പുരയ്ക്കല്‍ രണ്ടാം സ്ഥാനവും കവണാര് സിറ്റി ബോട്ട് ക്ലബ്ബിന്റെ പി.ജി കരിപ്പുഴ മൂന്നാം സ്ഥാനവും ഗ്യാങ് ഓഫ് ഭജനമഠം നയിച്ച ചാമ്പ്യന്‍ നാലാം സ്ഥാനവും നേടി.
ഇരുട്ടുകുത്തി എ ഗ്രേഡിലെ ആവേശകരമായ മത്സരത്തില്‍ പുളിങ്കുന്ന് ബോട്ട് ക്ലബ്ബിന്റെ മൂന്നു തൈക്കല്‍ ഒന്നാംസ്ഥാനവും ശ്രീ ശബരി ബോട്ട് ക്ലബ്ബിന്റെപി.ജി. കര്ണന് രണ്ടാം സ്ഥാനവും ടിഎസ്ബി പഴവീടിന്റെ തുരുത്തിത്തറ മൂന്നാം സ്ഥാനവും നേടി.
ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തില്‍ കുറുമ്പത്തുരുത്ത് ബോട്ട് ക്ലബ്ബിന്റെ താണിയന്‍ ദി ഗ്രേറ്റ് ഒന്നും കെബിസി ബോട്ട് ക്ലബ്ബിന്റെ ഗരുഡന് രണ്ടും പൈനൂര്ദേശം ബോട്ട്ക്ലബിന്റെ ഗോതുരുത്ത് പുത്രന് മൂന്നാംസ്ഥാനവും നേടി. പിബിസി പൊന്നാനിയുടെ പുത്തന്പറമ്പിലിന് നാലാം സ്ഥാനവും ലഭിച്ചു.
ഇരുട്ടുകുത്തി സി ഗ്രേഡ് വിഭാഗത്തില്‍ ബിബിസി ഇല്ലിക്കല്‍ ബോട്ട് ക്ലബ്ബിന്റെ ഇളമുറത്തമ്പുരാന് പമ്പാവാസന്‍ ഒന്നും മഞ്ഞനക്കാട് ബോട്ട് ക്ലബ്ബിന്റെ ചെറിയപണ്ഡിതന്‍ രണ്ടും ടിപ്പുവാരിയേഴ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ജിബി തട്ടകന്‍ മൂന്നാംസ്ഥാനവും തുരുത്തിപ്പുറം ബോട്ട് ക്ലബ്ബിന്റെ തട്ടകത്തമ്മ നാലാം സ്ഥാനവും നേടി.
Tags : NattuVishesham DistrictNews