ഒക്ടോബര്‍ ജപമാല മാസാചരണത്തിന്റെ ഭാഗമായി കൊട്ടിയം വിമല ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ജപമാല റാലി.
കൊട്ടിയം: ഒക്ടോബര്‍ ജപമാല മാസാചരണത്തിന്റെ ഭാഗമായി കൊട്ടിയം വിമല ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഭക്തിനിര്‍ഭരമായ ജപമാല റാലി സംഘടിപ്പിച്ചു.
സൗത്ത് കേരള പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ സൗത്ത് കേരള പ്രൊവിന്‍സ് കൗണ്‍സിലറും സുപ്പീരിയറുമായ ഫാ. ജോസ് തോമസിന്റെ അനുഗ്രഹ പ്രഭാഷണത്തോടെ റാലിക്ക് തുടക്കമായി.
കൊട്ടിയം നിത്യസഹായ മാതാ എഫ്ഐഎച്ച് സ്കൂളില്‍ എത്തിച്ചേര്‍ന്ന റാലിക്ക് സ്വീകരണം നല്കി. വിമല ധ്യാനകേന്ദ്രത്തി സമാപന ശുശ്രൂഷകള്‍ നടന്നു.
സമാപന ശുശ്രൂഷയോടനുബന്ധിച്ച് സൗത്ത് കേരള പ്രൊവിന്‍സ് കൗണ്‍സിലര്‍ ഫാ. ആന്‍ഡ്രൂസ് സുവിശേഷ പ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന ദിവ്യകാരുണ്യ ആരാധനയോടെ ചടങ്ങുകള്‍ സമാപിച്ചു.
ചടങ്ങില്‍ എഫ്ഐഎച്ച് ജനറല്‍ കൗണ്‍സിലര്‍മാരായ സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ ഡല്‍നാ മേരി, സിസ്റ്റര്‍ ലിജി മേരി, മുന്‍ സുപ്പീരിയര്‍ ജനറല്‍ മദര്‍ റക്സിയാ മേരി, വിമല ധ്യാനകേന്ദ്രം ഡയറക്ടര്‍ സിസ്റ്റര്‍ ജെനിഫര്‍ മേരി എന്നിവര്‍ക്കൊപ്പം നിരവധി വൈദികരും സന്യസ്തരും വിശ്വാസികളും റാലിയില്‍ പങ്കെടുത്തു.
Tags :