x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​യം ച​ന്ത​ക്ക​വ​ല​യി​ലെ അ​പ​ക​ടം: ഉണർന്ന് അധികാരികൾ

വെബ് ഡെസ്ക്
Published: October 11, 2026 12:29 AM IST | Updated: October 11, 2026 12:29 AM IST

പ്രതീകാത്മക ചിത്രം

കോ​​ട്ട​​യം: കോ​​ട്ട​​യം ച​​ന്ത​​ക്ക​​വ​​ല​​യി​​ലു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്ത​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ ശ​​ക്ത​​മാ​​യ നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ളു​​മാ​​യി മോ​​ട്ടോ​​ര്‍ വാ​​ഹ​​ന​​വ​​കു​​പ്പും പൊ​​ലി​​സും. അ​​പ​​ക​​ട​​ത്തി​​നി​​ട​​യാ​​ക്കി​​യ ത​​ണ്ട​​പ്ര ബ​​സി​​ന്‍റെ ഡ്രൈ​​വ​​ര്‍ കു​​റി​​ച്ചി സ​​ചി​​വോ​​ത്ത​​മ​​പു​​രം സ്വ​​ദേ​​ശി അ​​തു​​ല്‍ ബി​​ജു (25)വി​​ന്‍റെ ലൈ​​സ​​ന്‍​സ് സ​​സ്പെ​​ന്‍​ഡ് ചെ​​യ്ത​​തി​​നു പു​​റ​​മേ അ​​മി​​ത​​വേ​​ഗ​​മാ​​ണ് അ​​പ​​ക​​ട​​ത്തി​​ന് കാ​​ര​​ണ​​മെ​​ന്നും മോ​​ട്ടോ​​ര്‍ വാ​​ഹ​​ന വ​​കു​​പ്പി​​ന്‍റെ പ്രാ​​ഥ​​മി​​ക പ​​രി​​ശോ​​ധ​​ന​​യി​​ലെ ക​​ണ്ടെ​​ത്തി.

അ​​പ​​ക​​ട​​ത്തി​​നി​​ട​​യാ​​ക്കി​​യ ബ​​സ് മോ​​ട്ടോ​​ര്‍ വാ​​ഹ​​ന​​വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ര്‍ പ​​രി​​ശോ​​ധി​​ച്ചു. മ​​ഴ​​യു​​ള്ള സ​​മ​​യ​​ത്ത് അ​​മി​​ത​​വേ​​ഗ​​ത്തി​​ലെ​​ത്തി​​യ ബ​​സ് ബ്രേ​​ക്ക് ചെ​​യ്ത​​പ്പോ​​ള്‍ ഇ​​ട​​ത്തോ​​ട്ട് തെ​​ന്നി​​മാ​​റി കൈ​​വ​​രി​​യി​​ല്‍ ഇ​​ടി​​ച്ചു​​ക​​യ​​റി​​യാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​തെ​​ന്ന് മോ​​ട്ടോ​​ര്‍ വാ​​ഹ​​ന​​വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ര്‍ പ​​റ​​ഞ്ഞു.

ബ​​സി​ന്‍റെ പി​​ന്‍​ഭാ​​ഗ​​ത്തെ ട​​യ​​റു​​ക​​ള്‍​ക്ക് തേ​​യ്മാ​​ന​​മു​​ണ്ട്. വാ​​ഹ​​നം ഓ​​ടി​​ച്ചു​​നോ​​ക്കി​​യു​​ള്ള പ​​രി​​ശോ​​ധ​​ന പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​ശേ​​ഷം വി​​ശ​​ദ​​മാ​​യ റി​​പ്പോ​​ര്‍​ട്ട് ന​​ല്‍​കും.
ബ്രേ​​ക്ക് കി​​ട്ടാ​​ത്ത​​താ​​ണ് അ​​പ​​ക​​ട​​ത്തി​​ന് കാ​​ര​​ണ​​മെ​​ന്ന ഡ്രൈ​​വ​​റു​​ടെ വാ​​ദം പൊ​​ലി​​സ് പ​​രി​​ശോ​​ധി​​ച്ചു വ​​രി​​ക​​യാ​​ണ്. ബ്രേ​​ക്കി​​നു ത​​ക​​രാ​​റി​​ല്ലെ​​ന്നാ​​ണ് പൊ​​ലി​​സി​​ന്‍റെ പ്രാ​​ഥ​​മി​​ക ക​​ണ്ടെ​​ത്ത​​ല്‍. അ​​പ​​ക​​ട​​സ​​മ​​യ​​ത്ത് ബ​​സ് അ​​മി​​ത​​വേ​​ഗ​​ത്തി​​ലാ​​യി​​രു​​ന്നെ​​ന്നാ​​ണ് ദൃ​​ക്സാ​​ക്ഷി​​ക​​ളു​​ടെ മൊ​​ഴി​​ക​​ളെ​​ന്നും പൊ​ലി​​സ് വ്യ​​ക്ത​​മാ​​ക്കു​​ന്നു. ഡ്രൈ​​വ​​ര്‍​ക്കെ​​തി​​രേ കോ​​ട്ട​​യം വെ​​സ്റ്റ് പൊ​​ലി​​സ് മ​​ന​​ഃപൂ​​ര്‍​വ​​മ​​ല്ലാ​​ത്ത ന​​ര​​ഹ​​ത്യ​​ക്കു കേ​​സെ​​ടു​​ത്തി​​ട്ടു​​ണ്ട്. വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന​​യി​​ല്‍ ഇ​​യാ​​ള്‍ മ​​ദ്യ​​പി​​ച്ചി​​ട്ടി​​ല്ലെ​​ന്നാ​​ണ് റി​​പ്പോ​​ര്‍​ട്ട്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up