കാപ്പാട് തുവ്വപ്പാറ ക്ഷേത്രത്തിനു സമീപം സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടം.
കൊയിലാണ്ടി: കാപ്പാട് തുവ്വപ്പാറ ക്ഷേത്രത്തിനുസമീപം സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു.
പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി ഇവരെ മാറ്റി.തുവ്വപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന ഷൈഖ ബസും സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. സ്കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു.
Tags : Local News Nattuvishesham Kozhikode