x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ണ്‍​ഗ്ര​സി​നു പി​ന്നാ​ലെ ആ​ർ​എ​സ്പി​ക്കും സ്ഥാ​നാ​ർ​ഥി​ക​ളായി


Published: November 4, 2025 06:15 AM IST | Updated: November 4, 2025 06:15 AM IST

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സി​നു പി​ന്നാ​ലെ യു​ഡി​എ​ഫി​ലെ മ​റ്റൊ​രു ഘ​ട​ക​ക​ക്ഷി​യാ​യ ആ​ർ​എ​സ്പി തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ അ​ഞ്ചു സീ​റ്റു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. കു​റ​വ​ൻ​കോ​ണ​ത്ത് ആ​ർ.​എ​സ്. മാ​യ മ​ത്സ​രി​ക്കും. വ​നി​താ സം​വ​ര​ണ​മാ​യി​രു​ന്ന നേ​ര​ത്തെ​യും മാ​യ ഇ​വി​ടെ നി​ന്നു വി​ജ​യി​ച്ചി​ട്ടു​ണ്ട്.

ക​രി​ക്ക​ക​ത്ത് ദേ​വി​ക സു​നി​ലും അ​ന്പ​ല​ത്ത​റ​യി​ൽ ബി. ​ഷീ​ജ​യും പു​ഞ്ച​ക്ക​ര​യി​ൽ സി​മി എ​സ്. ശി​വ​നും ആ​റ്റി​പ്ര​യി​ൽ എ​സ്. സ​ത്യ​പാ​ലും സ്ഥാ​നാ​ർ​ഥി​ക​ളാ​യി. സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​തോ​ടെ പ്ര​ചാ​ര​ണ രം​ഗ​ത്തും ഇ​വ​ർ ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ൽ സ​ജീ​വ​മാ​യി. യു​ഡി​എ​ഫി​ൽ ന​ട​ന്ന ഉ​ഭ​യ​ക​ക​ക്ഷി ച​ർ​ച്ച​ക​ളി​ലാ​ണ് ആ​ർ​എ​സ്പി​യു​ടെ സീ​റ്റു​ക​ളി​ൽ ധാ​ര​ണ​യാ​യ​ത്.

ക​ഴി​ഞ്ഞ ത​വ​ണ ആ​ർ​എ​സ്പി മ​ത്സ​രി​ച്ച അ​ഞ്ചു സീ​റ്റു​ക​ളും ഇ​ത്ത​വ​ണ​യും ല​ഭി​ച്ച​താ​യി ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​റ​വൂ​ർ പ്ര​സ​ന്ന​കു​മാ​ർ അ​റി​യി​ച്ചു. ഇ​തോ​ടെ​യാ​ണ് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ കോ​ർ​പ​റേ​ഷ​നി​ൽ അ​ഞ്ചു സീ​റ്റു​ക​ളി​ൽ ആ​ർ​എ​സ്പി മ​ത്സ​രി​ച്ചെ​ങ്കി​ലും ക​വ​ടി​യാ​റി​ൽ മാ​ത്ര​മാ​ണ് ജ​യി​ക്കാ​നാ​യ​ത്. ഇ​ത്ത​വ​ണ അ​ഞ്ചു സീ​റ്റി​ലും ജ​യി​ക്കു​ന്ന​തി​നു​ള്ള ത​ന്ത്ര​മാ​ണ് പാ​ർ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. യു​ഡി​എ​ഫി​ൽ ഇ​നി മു‌സ്‌ലിം ലീ​ഗ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് സീ​റ്റു വി​ഭ​ജ​ന​മാ​ണ് പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​ത്. ഇ​ന്ന് ഇ​തും പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. കോ​ണ്‍​ഗ്ര​സ് ക​ഴി​ഞ്ഞ ദി​വ​സം 48 അം​ഗ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Tags : local nattuvishesham RSP

Recent News

Corehub Up