x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ​ഷി​ക പ​ഠ​ന​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു


Published: May 10, 2026 07:20 AM IST | Updated: May 10, 2026 07:20 AM IST

ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ത്മ പ​ദ്ധ​തി പ്ര​കാ​രം കാ​ർ​ഷി​ക പ്രാ​ധാ​ന്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പ​ഠ​ന​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു.

മ​ട്ട​ന്നൂ​ർ കി​ൻ​ഫ്ര പാ​ർ​ക്ക്, കോ​ൾ​ഡ് സ്റ്റോ​റേ​ജ്, ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബ​യോ മൗ​ണ്ട​ൻ ക​മ്പ​നി, കാ​ക്ക​യ​ങ്ങാ​ട് മ​ൺ​സൂ​ൺ മ​ഷ്റൂം പാ​ർ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് പ​ഠ​ന​യാ​ത്ര ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് കാ​ർ​ഷി​ക വി​ക​സ​ന​സ​മി​തി പ​ഠ​ന​യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ദീ​ർ​ഘ​കാ​ല സം​ര​ക്ഷ​ണം, വൈ​വി​ധ്യ​വ​ത്കര​ണം, വി​പ​ണ​ന​സാ​ധ്യ​ത​ക​ൾ തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് വി​ദ​ഗ്ദ​ർ വി​ശ​ദീ​ക​രി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​സ​മ്മ പ​ന​യ്ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​ജെ. ജോ​സ്, കെ.​ഡി. പ്ര​വീ​ൺ, പ്രി​ൻ​സ് വെ​ള്ള​ക്ക​ട, ലീ​ന വി​ല്യം, കൃ​ഷി ഓ​ഫീ​സ​ർ കെ.​ആ​ർ. ജി​തി​ൻ, സു​രേ​ഷ് കു​റ്റൂ​ർ, പി. ​ഗീ​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

 

Tags : nattu vishesham Agricultural study tour organized

Recent News

Corehub Up