x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി​യി​ല്‍ വാ​യു മോ​ശം അ​വ​സ്ഥ​യി​ല്‍

വെബ് ഡെസ്ക്
Published: October 16, 2026 01:36 AM IST | Updated: October 16, 2026 01:36 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ വാ​യു ഗു​ണ​നി​ല​വാ​രം അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ല്‍. രാ​വി​ലെ പു​ക​മ​ഞ്ഞ് രൂ​പ​ത്തി​ല്‍ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ കാ​ണ​പ്പെ​ടു​ന്ന പൊ​ടി​പ​ട​ല​ങ്ങ​ള്‍ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചേ​ക്കാ​വു​ന്ന​താ​ണെ​ന്ന് കാ​ലാ​വ​സ്ഥാ വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ ആ​റി​ന് കൊ​ച്ചി​യി​ലെ വാ​യു​നി​ല​വാ​ര മൂ​ല്യം 151 ആ​യി​രു​ന്നു. എ​ട്ടി​ന് ഇ​ത് 139 ആ​യി കു​റ​ഞ്ഞു. 11ന് 135, ​ഉ​ച്ച​ക്ക് 12ന് 118, ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് 94 എ​ന്നി​ങ്ങ​നെ കു​റ​ഞ്ഞെ​ങ്കി​ലും വൈ​കി​ട്ട് 4.30ഓ​ടെ ഇ​ത് വീ​ണ്ടും 100ല്‍ ​എ​ത്തി.

101 മു​ത​ല്‍ 200 വ​രെ രേ​ഖ​പ്പെ​ടു​ത്തു​ന്ന അ​ള​വു​ക​ള്‍ അ​നാ​രോ​ഗ്യ​ങ്ങ​ള്‍​ക്ക് വ​ഴി​വ​യ്ക്കു​ന്ന​വ​യാ​ണ്. സം​സ്ഥാ​ന​ത്തെ ത​ന്നെ വ​ലി​യ തി​ര​ക്കേ​റി​യ ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യ കൊ​ച്ചി​യി​ലെ വാ​ഹ​ന പെ​രു​പ്പ​വും, കൊ​ച്ചി മെ​ട്രോ അ​ട​ക്ക​മു​ള്ള നി​ര്‍​മാ​ണ​ങ്ങ​ളും അ​ന്ത​രീ​ക്ഷ മാ​ലി​നീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മാ​യി വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഇ​തി​നു പു​റ​മെ ഏ​ലൂ​ര്‍, ഇ​ട​യാ​ര്‍, ക​രി​മു​ക​ള്‍, അ​മ്പ​ല​മേ​ട് തു​ട​ങ്ങി​യ

വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ല്‍​നി​ന്നു​ള്ള പു​ക​യും മ​ലി​നീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്.
ക​ഴി​ഞ്ഞ ര​ണ്ടു മു​ത​ല്‍ കൊ​ച്ചി​യി​ലെ വാ​യു​നി​ല​വാ​ര മൂ​ല്യം 101ന് ​മു​ക​ളി​ലാ​ണ്. സൂ​ചി​ക​ക​ള്‍ പ്ര​കാ​രം അ​നാ​രോ​ഗ്യ​ക​ര​മാ​ണ് കൊ​ച്ചി​യി​ലെ നി​ല​വി​ലെ അ​ന്ത​രീ​ക്ഷം. സെ​ന്‍​സി​റ്റീ​വ് ആ​ളു​ക​ള്‍​ക്ക​ട​ക്കം പ്ര​തി​സ​ന്ധി തീ​ര്‍​ക്കു​ന്ന​താ​ണ് ഈ ​സാ​ഹ​ച​ര്യം. കൊ​ച്ചി ന​ഗ​ര​ത്തി​ന് പു​റ​മേ തൃ​പ്പൂ​ണി​ത്തു​റ, കു​ണ്ട​ന്നൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും മ​ലി​നീ​ക​ര​ണ തോ​ത് ഉ​യ​ര്‍​ന്ന​താ​ണ്.

Tags : Air quality NattuVishesham DistrictNews

Recent News

Corehub Up