x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈദ്യുതി തൂൺ ഗ്യാ​സ് സി​ലി​ണ്ട​ര്‍ കയറ്റിയ വാഹനത്തിനു മുകളിൽ വീണു

വെബ് ഡെസ്ക്
Published: September 1, 2026 12:41 AM IST | Updated: September 1, 2026 12:41 AM IST

ഗ്യാ​സ് സി​ലി​ണ്ട​റു​ക​ള്‍ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന മി​നി ലോ​റി​യു​ടെ പു​റ​ത്ത് വൈദ്യുതി തൂൺ ക​ട​പു​ഴ​കി പ​തി​ച്ച​നി​ല​യി​ല്‍.

വെ​ള്ള​റ​ട: ശ​ക്ത​മാ​യി വീ​ശി​യ​ടി​ച്ച കാ​റ്റി​ല്‍ വൈദ്യുതി തൂണുകൾ ക​ട​പു​ഴ​കി, ഗ്യാ​സ് ഏ​ജ​ന്‍​സി​യു​ടെ സി​ലി​ണ്ട​റു​ക​ള്‍​കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്ന മി​നി ലോ​റി​യു​ടെ പു​റ​ത്ത് പ​തി​ച്ചു. വൈദ്യുതി തൂണുകൾ മ​റി​ഞ്ഞു വീ​ണ​പ്പോ​ള്‍​ത​ന്നെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. ഇ​ന്ന​ലെ ആ​ന​പ്പാ​റ​യി​ല്‍​നി​ന്നും എ​ലി​വാ​ല​ന്‍ കോ​ണ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന നി​ര​ഞ്ജ​ന്‍ ഗ്യാ​സ് ഏ​ജ​ന്‍​സി​യു​ടെ മി​നി ലോ​റി​യു​ടെ പു​റ​ത്താ​ണ് വൈ​ദ്യു​തി ക​മ്പി​ക​ളും വൈദ്യുതി തൂണുകളും പ​തി​ച്ച​ത്.

തു​ട​ര്‍​ന്ന് വൈ​ദ്യു​തി വ​കു​പ്പ് ജീ​വ​ന​ക്കാ​രെ​ത്തി വൈദ്യുതി തൂണു കളുമായു​ള്ള ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്തി​യ​ശേ​ഷ​മാ​ണ് വാ​ഹ​നം റോ​ഡി​ൽ​നി​ന്നു മാ​റ്റി​യ​ത്. തു​ട​ര്‍​ന്നു പു​തി​യ വൈദ്യുതി തൂണുകൾ സ്ഥാ​പി​ച്ച് വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചു. വൈദ്യുതി തൂണു കൾ ഒ​ടി​ഞ്ഞു വീ​ഴു​ന്ന സ​മ​യ​ത്ത് യാ​ത്ര​ക്കാ​ര്‍ ഇല്ലാതി​രു​ന്ന​തു​കൊ​ണ്ട് വ​ലി​യ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. വൈദ്യുതി തൂണുകൾ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ള്‍ വൈ​ദ്യു​തി വ​കു​പ്പി​നെ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up