ഇന്റര്‍സ്കൂള്‍ ക്വിസ് മത്സരവിജയികളൾ അധികൃതര്‍ക്കൊപ്പം
അറക്കുളം: മൂലമറ്റം സെന്റ് ജോസഫ്സ് ഓട്ടോണോമസ് കോളജിലെ ഫിസിക്സ് വിഭാഗം അസോസിയേഷന് ഉദ്ഘാടനത്തിന്റെ ഭാഗമായി ഇന്റര്‍ സ്കൂള്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. വിവിധ സ്കൂളുകളില്‍നിന്ന് 24 ടീമുകള്‍ പങ്കെടുത്തു.
മൂവാറ്റുപുഴ നിര്‍മല കോളജ് ഓട്ടോണമസിലെ അസി.പ്രഫസറും പരീക്ഷ ചീഫ് സൂപ്രണ്ടുമായ ടിറ്റു തോമസ് വെര്‍ച്വല്‍ റിയാലിറ്റി ലേര്‍ണിംഗ് ഫെസിലിറ്റി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഫിസിക്സ് വിഭാഗം മേധാവി ഡോ. അഞ്ജു പി. മാത്യൂസ്, ഡോ. പ്രവീണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ക്വിസ് മത്സരത്തില്‍ മുതലക്കോടം സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ ഹെവന്ഡ്രിന് ലിഖിയ സാന്റോയും ബിയോണ് സോജനും ഒന്നാം സ്ഥാനവും അറക്കുളം സെന്റ് മേരീസ് എച്ച്എസ്എസിലെ ജോര്‍ജ് സിപ്പിയും ലക്ഷ്മി രതീഷും രണ്ടാം സ്ഥാനവും തൊടുപുഴ വിമല പബ്ലിക് സ്കൂളിലെ തന്മയ് കെ. ജെഗിനും എ. ദിനേന്ദ്രയും മൂന്നാം സ്ഥാനവും നേടി. കോളജ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഫാ. ബാസ്റ്റിന് മംഗലത്ത് സിഎംഐ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.