പുല്ലിശേരി സെന്റ് മേരീസ് യുപി സ്കൂളിന്റെ 73 ാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം കാരാകുറുശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിയാസ് നാലകത്ത് നിർവഹിക്കുന്നു.
മണ്ണാർക്കാട്: പുല്ലിശേരി സെന്റ് മേരീസ് യുപി സ്കൂളിന്റെ 73 ാം വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു. വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം കാരാകുറുശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിയാസ് നാലകത്ത് നിർവഹിച്ചു.
പിടിഎ പ്രസിഡ വി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സിനി ആർട്ടിസ്റ്റ് ഷാജു കലാഭവൻ മുഖ്യാതിഥിയായി പങ്കെടുത്തു. സർവീസിൽ നിന്ന് വിരമിക്കുന്ന സിസ്റ്റർ വി.ജെ. ഷേർലിക്കുള്ള ഉപഹാര സമർപ്പണം, മികച്ച വിദ്യാർഥികൾക്കുള്ള സമ്മാനവിതരണം, കുട്ടികളുടെ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു.
ചടങ്ങിൽ സിസ്റ്റർ ആൻസലിൻ, ഫാ. കുര്യക്കോസ്, ബ്ലോക്ക് മെംബർ കെ. ജസീറ, കാരാകുറുശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹഫ്സത്ത് വെള്ളാഞ്ചേരി, മെംബർമാരായ മുഹമ്മദ് ഷഫീഖ്, ഷബാന സൽജാസ്, എ. സൈദ്, ഉമ്മർ പഴന്പൻ, പി. ബാലസുബ്രഹ്മണ്യൻ, സിസ്റ്റർ ഷാന്റി ഫ്രാൻസിസ്, സി.എ. ജോസഫ്, മഞ്ജുള ബിന്ദു, കെ. ഹംസ റഹ്മാനി എന്നിവർ പ്രസംഗിച്ചു. ടി.ആർ. രാജേഷ് സ്വാഗതവും വി.കെ. ബൾക്കീസ് നന്ദിയും പറഞ്ഞു.