x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ല​പ്പ​ള്ളി​യി​ല്‍ വീ​ണ്ടും അ​പ​ക​ടം; ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: October 24, 2026 10:47 PM IST | Updated: October 24, 2026 10:47 PM IST

കൊ​ല്ല​പ്പ​ള്ളി​യി​ല്‍ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച ലോ​റി.

കൊ​ല്ല​പ്പ​ള്ളി: പാ​ലാ-​തൊ​ടു​പു​ഴ ഹൈ​വേ​യി​ല്‍ കൊ​ല്ല​പ്പ​ള്ളി പെ​ട്രോ​ള്‍ പ​മ്പി​നു സ​മീ​പം വീ​ണ്ടും വാ​ഹ​നാ​പ​ക​ടം. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ നാ​ഷ​ണ​ല്‍ പെ​ര്‍​മി​റ്റ് ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. തൊ​ടു​പു​ഴ​യ്ക്കു വ​രി​ക​യാ​യി​രു​ന്ന കാ​റും മൂ​വാ​റ്റു​പു​ഴ​യി​ല്‍​നി​ന്നു റാ​ന്നി​യി​ലേ​ക്ക് പൈ​നാ​പ്പി​ള്‍ ക​യ​റ്റാ​ന്‍ പോ​യ ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ കാ​റി​ന്‍റെ മു​ന്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ലോ​റി​യു​ടെ മു​ൻ​ഭാ​ഗ​ത്തെ ട​യ​ർ ഊ​രി​മാ​റി​യ നി​ല​യി​ലാ​ണ്.

ഹൈ​വേ പൊ​ലി​സും ഫ​യ​ര്‍​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി. ഇ​തി​നി​ടി​യി​ല്‍ ലോ​റി​യു​ടെ ഡീ​സ​ല്‍ ടാ​ങ്ക് പൊ​ട്ടി​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി​യെ​ങ്കി​ലും പൊലി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സു​ര​ക്ഷി​ത​മാ​ക്കി.

വ്യാ​ഴാ​ഴ്ച ക്രെ​യി​ൻ ഇ​ടി​ച്ച് സ്ത്രീ ​മ​രി​ച്ച അ​തേ സ്ഥ​ല​ത്താ​ണ് ഇ​ന്ന​ലെ​യും അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​യ ആ​ലീ​സ് എ​ന്ന സ്ത്രീ​യാ​ണ് ക്രെ​യി​ന്‍ ഇ​ടി​ച്ച് മ​രി​ച്ച​ത്. ഈ ​പ്ര​ദേ​ശ​ത്ത് വാ​ഹ​ന​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​കു​ന്ന​തി​ല്‍ നാ​ട്ടു​കാ​ര്‍ ആ​ശ​ങ്ക​യി​ലാ​ണ്.

Tags :

Recent News

Corehub Up