x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശ്വാ​സ​ത്തി​ന്‍റെ ദൃ​ശ്യ​ഭാ​ഷ്യ​വു​മാ​യി പൂ​വ​ര​ണി യൂ​ണി​റ്റ് സം​സ്ഥാ​ന​ത​ല​ത്തി​ലേ​ക്ക്

വെബ് ഡെസ്ക്
Published: October 24, 2026 10:59 PM IST | Updated: October 24, 2026 10:59 PM IST

പാ​ലാ രൂ​പ​ത ബൈ​ബി​ള്‍ ദൃ​ശ്യാ​വ​ത​ര​ണ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ പൂ​വ​ര​ണി തി​രു​ഹൃ​ദ​യ സ​ണ്‍​ഡേ സ്‌​കൂ​ള്‍ ടീം ​അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രോ​ടൊ​പ്പം.

പാ​ലാ: പാ​ലാ രൂ​പ​ത ക​ലോ​ത്സ​വ​ത്തി​ല്‍ മി​ഷ​ന്‍​ലീ​ഗ് പൂ​വ​ര​ണി യൂ​ണി​റ്റി​ന്‍റെ ബൈ​ബി​ള്‍ ദൃ​ശ്യാ​വ​ത​ര​ണം എ ​ഗ്രേ​ഡോ​ടെ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി സം​സ്ഥാ​ന​ത​ല​ത്തി​ലേ​ക്ക് അ​ര്‍​ഹ​ത നേ​ടി.

ബൈ​ബി​ളി​ലെ മ​ക്ക​ബാ​യ​ര്‍ ര​ണ്ടാം പു​സ്ത​കം ഏ​ഴാം അ​ധ്യാ​യ​ത്തി​ലെ വി​ശ്വാ​സം ത്യ​ജി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട രാ​ജാ​വി​ന്‍റെ മു​ന്നി​ല്‍ മു​ട്ടു​മ​ട​ക്കാ​തെ ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ച ധീ​ര​യാ​യ അ​മ്മ​യു​ടെ​യും ഏ​ഴു മ​ക്ക​ളു​ടെ​യും ക​ഥ​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച​ത്. ഡോ​ണ്‍ ഷി​ബു ഈ​റ്റ​ത്തോ​ട്ട്, ജെ​വോ​ണ്‍ ജോ​ണി വാ​ത​ല്ലൂ​ര്‍, ജ​യിം​സ് മാ​നു​വ​ല്‍, സെ​ബി മു​ണ്ടാ​ട്ടു​ചു​ണ്ട​യി​ല്‍, അ​ല​ന്‍ സ​ജീ​വ് ഈ​റ്റ​ത്തോ​ട്ടു​കു​ന്നേ​ല്‍, ക്രി​സ്റ്റീ​ന ജോ​ബി കോ​ഴി​പ്പൂ​വ​നാ​നി​ക്ക​ല്‍ എ​ന്നി​വ​രാ​ണ് വി​വി​ധ ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്ക് ജീ​വ​ന്‍ ന​ല്‍​കി​യ​ത്.

ക​ഥ​യും തി​ര​ക്ക​ഥ​യും ഫാ. ​ജോ​യ​ല്‍ പ​ണ്ടാ​ര​പ്പ​റ​മ്പി​ലും സ്റ്റേ​ജ് സ​ജ്ജീ​ക​ര​ണം ജോ​ണി വാ​ത​ല്ലൂ​രും സൗ​ണ്ട് മി​ക്‌​സിം​ഗ് ടോം ​പാ​ലാ​യും ആ​ര്‍​ട്ട് വ​ര്‍​ക്ക് ഫെ​ലി​ക്‌​സ് കാ​വു​ങ്ക​ല്‍, സ​ഞ്ജു കി​ഴ​ക്കേ​മ​ല എ​ന്നി​വ​രും സം​വി​ധാ​നം സെ​ബാ​സ്റ്റ്യ​ന്‍ ജോ​സ​ഫു​മാ​ണ് നി​ര്‍​വ​ഹി​ച്ച​ത്. ജി​ബി​ന്‍ മ​ണി​യ​ഞ്ചി​റ, ജി​യ ജി​ജി ചു​ക്ക​നാ​നി​ക്ക​ല്‍, ജി​ലു ജി​ജി ചു​ക്ക​നാ​നി​ക്ക​ല്‍, മ​നു കൂ​നാ​നി​ക്ക​ല്‍ എ​ന്നി​വ​രാ​ണ് കോ-​ഓ​ര്‍​ഡി​നേ​റ്റ് ചെ​യ്ത​ത്.

മി​ക​ച്ച വി​ജ​യം നേ​ടി​യെ​ടു​ത്ത കു​ട്ടി​ക​ളെ​യും പ​രി​ശീ​ലി​പ്പി​ച്ച അ​ധ്യാ​പ​ക​രെ​യും പൂ​വ​ര​ണി തി​രു​ഹൃ​ദ​യ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് മ​ഠ​ത്തി​ക്കു​ന്നേ​ല്‍, ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​തോ​മ​സ് പു​ത്ത​ന്‍​പു​ര​ക്ക​ല്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ മ​നു കെ. ​ജോ​സ് കൂ​നാ​നി​ക്ക​ല്‍, മി​ഷ​ന്‍​ലീ​ഗ് പ്ര​സി​ഡ​ന്‍റ് ജി​ബി​ന്‍ മ​ണി​യ​ഞ്ചി​റ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Tags :

Recent News

Corehub Up