x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​തി​ലി​ല്ല, ജീ​വ​ന​ക്കാ​രി​ല്ല; ചെ​ങ്ങ​ന്നൂ​ർ പൊലിസ് സ്റ്റേ​ഷ​ൻ പ​രി​സ​രം കാ​ടു​മൂ​ടി

വെബ് ഡെസ്ക്
Published: October 24, 2026 10:34 PM IST | Updated: October 24, 2026 10:34 PM IST

കാ​ടുമൂ​ടി കി​ട​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് കേ​സി​ലു​ൾ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു.

ചെ​ങ്ങ​ന്നൂ​ർ: ശ​ബ​രി​മ​ല​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​മാ​യ ചെ​ങ്ങ​ന്നൂ​ർ പൊ​ലിസ് സ്റ്റേ​ഷ​ൻ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത മൂ​ല​വും രൂ​ക്ഷ​മാ​യ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മം മൂ​ല​വും പ്ര​തി​സ​ന്ധി​യി​ൽ. മൂ​ന്ന​ര ഏ​ക്ക​റോ​ളം വ​രു​ന്ന ഭൂ​മി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​നും ഡി​വൈ​എ​സ്പി ഓ​ഫീ​സും നി​ർ​മി​ച്ചി​ട്ട് ഒ​രു പ​തി​റ്റാ​ണ്ട് പി​ന്നി​ടു​മ്പോ​ഴും പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണ് തു​ട​രു​ന്ന​ത്.

മ​ണ്ഡ​ല​കാ​ല തീ​ർ​ഥാ​ട​ന​ത്തി​ന് ഇ​നി ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ, പ്ര​ധാ​ന തീ​ർ​ഥാ​ട​ന താ​വ​ള​മാ​യ ചെ​ങ്ങ​ന്നൂ​രി​ലെ പൊ​ലി​സ് സ്റ്റേ​ഷ​ന്‍റെ ഈ ​ദു​ര​വ​സ്ഥ ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​ന് വ​ലി​യ വെ​ല്ലു​വി​ളി​യാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശം.

പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ൾ

106 വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന വി​ശാ​ല​മാ​യ പ്ര​ദേ​ശ​മാ​ണ് ചെ​ങ്ങ​ന്നൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന​ത്. സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് 120 ത​സ്തി​ക​ക​ളു​ണ്ട്. കു​റ​ഞ്ഞ​ത് 106 ഉ​ദ്യോ​ഗ​സ്ഥ​രെ​ങ്കി​ലും വേ​ണം. ഈ ​സ്ഥാ​ന​ത്ത് നി​ല​വി​ൽ 46 പേ​ർ മാ​ത്ര​മാ​ണു​ള്ള​ത്. ഇ​ത് കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും പ​രാ​തി​ക​ളി​ൽ യ​ഥാ​സ​മ​യം ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നും വ​ലി​യ ത​ട​സം സൃ​ഷ്ടി​ക്കു​ന്നു.

ന​ഗ​ര​ത്തി​ൽനി​ന്നും മാ​റി സ്ഥി​തി ചെ​യ്യു​ന്ന സ്റ്റേ​ഷ​ന് ചു​റ്റു​മ​തി​ൽ പോ​ലു​മി​ല്ല. അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​തും കേ​സു​ക​ളി​ൽ പി​ടി​ച്ചെ​ടു​ക്കു​ന്ന​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

കൃ​ത്യ​മാ​യ സം​ര​ക്ഷ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ സ്റ്റേ​ഷ​ൻ പ​രി​സ​രം കാ​ടു​പി​ടി​ച്ചുകി​ട​ക്കു​ക​യാ​ണ്. ഇ​വി​ടെ​യാ​ണ് കേ​സി​ൽ ഉ​ൾ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന​ത്. ഇ​തുമൂ​ലം വാ​ഹ​ന​വും പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​സ​രം ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ആ​വാ​സ കേ​ന്ദ്ര​മാ​യും മാ​റി​യ​ട്ടു​ണ്ട്. പ​രി​സ​രം വൃ​ത്തി​യാ​ക്കു​ന്ന​തി​ന് പോ​ലു​മു​ള്ള ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്നി​ല്ല​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

സ്റ്റേ​ഷ​നി​ൽ ആ​വ​ശ്യ​ത്തി​ന് ക​മ്പ്യൂ​ട്ട​റു​ക​ളോ അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളോ ഇ​ല്ല. ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ സ്വ​ന്തം കൈ​യിൽനി​ന്ന് പ​ണം മു​ട​ക്കി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങേ​ണ്ട ഗ​തി​കേ​ടാ​ണ്.

ചെ​ങ്ങ​ന്നൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കാ​നും ചു​റ്റു​മ​തി​ൽ നി​ർ​മി​ച്ച് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും ക​മ്പ്യൂ​ട്ട​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ ആ​ഭ്യ​ന്ത​രമ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കു പ​രാ​തി ന​ല്കി.

Tags :

Recent News

Corehub Up