x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി

വെബ് ഡെസ്ക്
Published: October 24, 2026 10:28 PM IST | Updated: October 24, 2026 10:28 PM IST

അ​മ്പ​ല​പ്പു​ഴ ക​ച്ചേ​രി​മു​ക്ക് ജം​ഗ്ഷ​ൻ.

അ​മ്പ​ല​പ്പു​ഴ:​ അ​മ്പ​ല​പ്പു​ഴ​യി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ​തും പ്ര​ധാ​ന​പ്പെ​ട്ട​തു​മാ​യ ക​ച്ചേ​രി ജം​ഗ്ഷ​നും അ​വി​ടെ​നി​ന്നും കി​ഴ​ക്കോ​ട്ട് തി​രി​യു​ന്ന ഭാ​ഗ​ത്തും റോ​ഡ് ത​ക​ർ​ന്ന് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

അ​ടി​യ​ന്ത​ര​മാ​യി റോ​ഡ് റീ ​ടാ​ർ ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ നി​ർ​ദേശം ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.ആ​ർ. ക​ണ്ണ​ൻ ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.

വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ട​ൽ പ​രി​ഹ​രി​ക്കു​ന്ന​തി​നുവേ​ണ്ടി ന​ട​ത്തി​യ പ്രവൃത്തി​യു​ടെ ഭാ​ഗ​മാ​യും ദേ​ശീ​യ​പാ​ത വി​ക​സ​ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ അ​പാ​ക​ത​ക​ൾ മൂ​ല​വും റോ​ഡി​ൽ വ​ലി​യ ഗ​ർ​ത്ത​ങ്ങ​ളും ത​ക​ർ​ച്ച​യും രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.​ ഇ​ത് യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും വ​ലി​യ അ​പ​ക​ട​ഭീ​ഷ​ണി​യാ​ണ്.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ ക​ട​ന്നുപോ​കേ​ണ്ട​തും പ്ര​സി​ദ്ധ​മാ​യ അ​മ്പ​ല​പ്പു​ഴ ശ്രീകൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ത്തേ​ണ്ട​തു​മാ​യ പ്ര​ധാ​ന പാ​ത​യാ​ണി​ത്. വ​രാ​നി​രി​ക്കു​ന്ന മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് അ​യ്യ​പ്പ​ഭ​ക്ത​ർ ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന ജം​ഗ്ഷ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കും.

വ​രു​ന്ന ശ​ബ​രി​മ​ല സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പാ​യി അ​മ്പ​ല​പ്പു​ഴ ക​ച്ചേ​രി​മു​ക്ക് ജം​ഗ്ഷ​നും കി​ഴ​ക്കോ​ട്ട് തി​രി​യു​ന്ന ഭാ​ഗ​വും അ​ടി​യ​ന്ത​ര​മാ​യി റീ​ട്ടാ​ർ ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തി​നാവ​ശ്യ​മാ​യ നി​ർ​ദേ​ശം ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Tags :

Recent News

Corehub Up