x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം: "സാ​യൂ​ജ്യം 2.0' തു​ട​ങ്ങി

വെബ് ഡെസ്ക്
Published: October 15, 2026 02:13 AM IST | Updated: October 15, 2026 02:13 AM IST

"സാ​യൂ​ജ്യം 2.0' ഡോ. ​തോ​മ​സ് മാ​ർ തീ​ത്തോ​സ് എ​പ്പി​സ്‌​കോ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ട്ടാ​ര​ക്ക​ര : മാ​ർ​ത്തോ​മ സ​ഭ കൊ​ട്ടാ​ര​ക്ക​ര-​പു​ന​ലൂ​ർ ഭ​ദ്രാ​സ​ന​യു​ടെ ആ​ശ്വാ​സ് ല​ഹ​രി​ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "സാ​യൂ​ജ്യം 2.0' എ​ന്ന പേ​രി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം തു​ട​ങ്ങി.

കൊ​ട്ടാ​ര​ക്ക​ര വി​ദ്യാ​ഭ്യാ​സ​ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്‌ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യാ​ണ് ല​ക്ഷ്യം. കി​ഴ​ക്കേ​ത്തെ​രു​വ് സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ കൊ​ട്ടാ​ര​ക്ക​ര-​പു​ന​ലൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​തോ​മ​സ് മാ​ർ തീ​ത്തോ​സ് എ​പ്പി​സ്‌​കോ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ശ്വാ​സ് ല​ഹ​രി​മോ​ച​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ജി​നു ഏ​ബ്ര​ഹാം ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൊ​ട്ടാ​ര​ക്ക​ര സിഐ ഗം​ഗാ​പ്ര​സാ​ദ് പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ. ​ലി​ജോ തോ​മ​സ് വ​ട്ട​ശ്ശേ​രി​ൽ, ഭ​ദ്രാ​സ​ന ഖ​ജാ​ൻ​ജി കെ.​കെ. കു​ര്യ​ൻ, പ്രി​ൻ​സി​പ്പ​ൽ ടി.​ടി. ജോ​മി, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി മാ​മ്പ്ര, ബി​ഷ​പ്പ് സെ​ക്ര​ട്ട​റി ഫാ. ​മാ​ത്യു വ​ർ​ഗീ​സ്, സാം​സ​ൺ വാ​ള​കം, പ്ര​ഥ​മാ​ധ്യാ​പ​ക​ൻ ടി. ​രാ​ജു, ക​ൺ​വീ​ന​ർ ഡി. ​എ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൗ​ൺ​സി​ല​ർ​മാ​രാ​യ ആ​ർ. ജി​ഷ്ണു, ആ​ൽ​ബി​ൻ ബി​ജു എ​ന്നി​വ​ർ ക്ലാ​സ്‌ ന​യി​ച്ചു.

Tags : Anti-drug awareness NattuVishesham DistrictNews

Recent News

Corehub Up