കമുക് കൃഷി പ്രോത്സാഹന പദ്ധതി
പെരുവണ്ണാമൂഴി: ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വാർഡ് അഞ്ചില്‍ എസ് സി / എസ് ടി വിഭാഗങ്ങൾക്കായി കമുക് കൃഷി പ്രോത്സാഹന പദ്ധതി നടപ്പിലാക്കുന്നു.ഇതിന്റെ ഭാഗമായി കവുങ്ങിൻ തൈകളുടേയും വള വിതരണത്തിന്റെയും ഉദ്ഘാടനം വാർഡ് മെമ്പർ പി.സി.സുരാജൻ നിർവഹിച്ചു. കെ.പി. ചന്ദ്രൻ, ഷിനോ, രതീഷ് എന്നിവർ പ്രസംഗിച്ചു.