x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റു​മാ​സം കൊ​ണ്ട് ജി​ല്ല​യു​ടെ മ​നം​ക​വ​ർ​ന്ന് അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ

വെബ് ഡെസ്ക്
Published: September 13, 2026 04:37 AM IST | Updated: September 13, 2026 04:37 AM IST

അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ

കാ​സ​ർ​ഗോ​ഡ്: കേ​വ​ലം ആ​റു​മാ​സം​കൊ​ണ്ട് ജി​ല്ല​യു​ടെ മ​നം​ക​വ​ർ​ന്നാ​ണ് അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ ക​ള​ക്ട​ർ സ്ഥാ​ന​മൊ​ഴി​യു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്താ​ണ് അ​ദ്ദേ​ഹ​ത്തെ തൃ​ശൂ​രി​ൽ​നി​ന്ന് കാ​സ​ർ​ഗോ​ട്ടേ​ക്ക് മാ​റ്റി നി​യ​മി​ച്ച​ത്. സ​മ്മ​ർ​ദ​ഘ​ട്ട​ങ്ങ​ളി​ൽ പോ​ലും പു​ഞ്ചി​രി​ക്കു​ന്ന മു​ഖ​വു​മാ​യി ഒ​പ്പം​നി​ന്ന ക​ള​ക്ട​ർ ജീ​വ​ന​ക്കാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ പ്ര​ചോ​ദ​ന​മാ​യി. വി​ദൂ​ര​മേ​ഖ​ല​ക​ളി​ൽ പോ​ലും നേ​രി​ട്ട് സ​ന്ദ​ർ​ശ​നം ന​ട​ത്തി ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ​ഹാ​യ​ങ്ങ​ളെ​ത്തി​ച്ചും വി​വി​ധ​യി​ട​ങ്ങ​ളി​ലെ വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കി​യും ക​ള​ക്ട​ർ ജി​ല്ല​യി​ലെ​ങ്ങും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി. ജി​ല്ല​യു​ടെ ചി​ര​കാ​ലാ​ഭി​ലാ​ഷ​മാ​യ എ​യിം​സ് സ്ഥാ​പി​ക്കാ​ൻ പെ​രി​യ​യി​ലെ പ്ലാ​ന്‍റേ​ഷ​ൻ ഭൂ​മി​യി​ൽ സ​ർ​വേ ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​തും ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റെ ബു​ദ്ധി​മു​ട്ടു​ക​ൾ സ​ഹി​ക്കു​ന്ന നീ​ലേ​ശ്വ​ര​ത്ത് പു​തി​യ പാ​ല​വും ആ​കാ​ശ​പാ​ത​യും നി​ർ​മി​ക്കാ​ൻ ശു​പാ​ർ​ശ ചെ​യ്ത​തും ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ന്നു​കൊ​ണ്ടു​ള്ള നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ളാ​യി.

ന​മ​സ്തേ ക​ള​ക്ട​ർ എ​ന്ന പ്ര​തി​വാ​ര പ​രി​പാ​ടി​യി​ലൂ​ടെ ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കാ​നും ക​ള​ക്ട​ർ സ​മ​യം ക​ണ്ടെ​ത്തി. ഉ​രു​ൾ​പൊ​ട്ട​ലും മ​ല​വെ​ള്ള​വും മൂ​ലം ത​യ്യേ​നി​യും പാ​ലാ​വ​യ​ലു​മ​ട​ക്ക​മു​ള്ള മ​ല​യോ​ര​മേ​ഖ​ല​ക​ൾ വി​റ​ങ്ങ​ലി​ച്ചു​നി​ന്ന വേ​ള​യി​ൽ നേ​രി​ട്ടു സ്ഥ​ല​ത്തെ​ത്തി ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​തും ശ്ര​ദ്ധേ​യ​മാ​യി. കൃ​ഷി​വ​കു​പ്പ് ഡ​യ​ര​ക്ട​റെ​ന്ന നി​ല​യി​ൽ ഇ​നി ക​ർ​ഷ​ക​ർ​ക്കു വേ​ണ്ടി​യു​ള്ള മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Tags : NattuVishesham DistrictNews

Recent News

Corehub Up