x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോക്സോ കേസിൽ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: October 10, 2026 11:56 PM IST | Updated: October 10, 2026 11:56 PM IST

കാ​ശി

മ​റ​യൂ​ർ: അ​ഞ്ചു​നാ​ട്ടി​ൽ 13 വ​യ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ വ​യോ​ധി​ക​നെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ന്ത​ല്ലൂ​ർ ദെ​ണ്ഡു​കൊ​മ്പ് സ്വ​ദേ​ശി കാ​ശി​യാ​ണ് പി​ടി​യി​ലാ​യ​ത്. കോ​വി​ൽ​ക്ക​ട​വ് ടൗ​ണി​ൽ​വ​ച്ചാ​ണ് പൊ​ലി​സ് സം​ഘം ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പൊ​ലിസ്, മൂ​ന്നാ​ർ എ​എ​സ്പി അ​മൃ​ത സ​ദീ​പ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം മൂ​ന്നാ​ർ ഇ​ൻ​സ്‌​പെ​ക്‌ടർ ഓ​ഫ് പൊ​ലി​സ് ജെ. ​ബി​നോ​ദ് കു​മാ​ർ, മ​റ​യൂ​ർ എ​സ്ഐ സി​ബി​ൻ ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

എ​സ്ഐ അ​ബ്ദു​ൾ അ​സീ​സ്, എ​എ​സ്ഐ​മാ​രാ​യ ജി​ജോ​മോ​ൻ, എ​യ്ഞ്ച​ൽ വി. ​ഏ​ലി​യാ​സ്, ജോ​ബി ആ​ന്‍റ​ണി, ജ​യേ​ഷ് എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ പൊ​ലി​സ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ ദേ​വി​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up