ഏഷ്യൻ ഗെയിംസിൽ സ്വർണ - വെള്ളി മെഡൽ ജേതാവ് പൂവമ്മയ്ക്ക് ചാലക്കുടി പൗരാവലി നൽകിയ സ്വീകരണ സമ്മേളനം ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി: ജപ്പാനിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണ- വെള്ളി മെഡലുകൾ നേടിയ ഒളിന്പ്യൻ പൂവമ്മയ്ക്ക് ചാലക്കുടി നഗരസഭയുടെ നേതൃത്വത്തിൽ ഉജ്വലമായ പൗരസ്വീകരണം നൽകി. സംസ്ഥാനത്തെ കായിക താരങ്ങൾക്ക് സർക്കാർ എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകുമെന്ന് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു.
ദേശീയ, അന്തർദേശീയ തലങ്ങളിൽ അംഗീകാരങ്ങൾ നേടിയ എല്ലാ കായിക താരങ്ങൾക്കും സർക്കാർ പ്രഖ്യാപിച്ച പാരിതോഷികത്തുക ഉൾപ്പടെ നൽകുമെന്നും മന്ത്രി പറഞ്ഞു, മൂന്നു ലക്ഷം രൂപ പാരിതോഷികമായി മന്ത്രി പൂവമ്മയ്ക്ക് സമ്മാനിച്ചു.
ഇൻഡോർ സ്റ്റേഡിയത്തിൽനിന്നും തുറന്ന വാഹനത്തിലാണ് പൂവമ്മയെ ഘോഷയാത്രയായി ടൗൺ ഹാളിലേക്ക് ആനയിച്ചത്, വിദ്യാർഥികൾ ഉൾപ്പടെ നാനാമേഖലകളിൽനിന്നും വൻ ജനാവലി വർണശബളമായ ഘോഷയാത്രയിൽ പങ്കെടുത്തു, സ്വീകരണസമേളനത്തിൽ സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
ബെന്നി ബെഹനാൻ എംപി മുഖ്യപ്രഭാഷണം നടത്തി. ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടാൻ മുഖ്യാഥിതിയായി. നഗരസഭ ചെയർപേഴ്സൻ ആലീസ് ഷിബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി പൗലോസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ പെല്ലിശേരി, വൈസ് ചെയർമാൻ കെ.വി. പോൾ, സെന്റ് മേരീസ് ഫൊറോന വികാരി ഫാ. വർഗീസ് പാത്താടൻ, ഗുരുവായൂർ മുൻ മേൽശാന്തി മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി, ടൗൺ ഇമാം ഹുസൈൻ ബാഖവി,
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ആനി പോൾ, ഒ.എസ്. ചന്ദ്രൻ, ഷിഫ സന്തോഷ്, ജിയൊ കിഴക്കുംതല, ലിജി ജോജി, യുഡിഎഫ് ലീഡർ ഷിബു വാലപ്പൻ, എൻഡിഎഫ് ലീഡർ ജിൽ ആന്റണി, കൗൺസിലർമാരായ അൽഫോൻസ ചാക്കോ, വത്സൻ ചമ്പക്കര, സെക്രട്ടറി കെ. പ്രമോദ്, ജനറൽ കൺവീനർ സി.എസ്. സുരേഷ് എന്നിവർ പ്രസംഗിച്ചു.
വിവിധ സംഘടനകളും സ്ഥാപനങ്ങളും അനുമോദിച്ചു
ചാലക്കുടി: പൂവമ്മയെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പൊന്നാട അണിയിച്ച് അനുമോദിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോണി പുല്ലൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.ഒ. പൈലപ്പൻ, ഡിസിസി ജനറൽ സെകട്ടറി എബി ജോർജ് എന്നിവർ പ്രസംഗിച്ചു.
ചാലക്കുടി: കാർമൽ വാക്കേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു. കാർമൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങ് സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ബിജു പുത്തിരിക്കൽ അധ്യക്ഷത വഹിച്ചു. കാർമൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ബെന്നി പേങ്ങി പ്പറമ്പിൽ, ഡെപ്യൂട്ടി തഹസിൽദാർ സുരേഷ്കുമാർ, അഡ്വ. കെ എസ്. സുഗതൻ, കെ.കെ. ജയൻ, സി.ഡി. വിക്ടർ, ഡേവിസ് കോനൂപ്പറമ്പൻ തുടങ്ങിയ പ്രസംഗിച്ചു.
ചാലക്കുടി: റീഗൽ ക്ലബ് സ്വീകരണം നൽകി. ക്ലബ് പ്രസിഡന്റ് ജെയ്ഫൻ മാനാടൻ ഉപഹാരം സമർപ്പിച്ചു. നിഷാന്ത് ഡി. കൂള ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇ.എം.ജോമോൻ അധ്യക്ഷത വഹിച്ചു. ജോഷി മാളിയേക്കൽ, ലാലുമോൻ ചാലക്കുടി, ടോൾജി തോമസ്, അഡ്വ. സോജൻ ആലപ്പാട്ട്, ലിജോ മുളങ്ങാടൻ, ടി.പി.മനോജ് എന്നിവർ പ്രസംഗിച്ചു.ചാലക്കുടി: പ്രസ് ക്ലബിൽ സ്വീകരണം നൽകി. പ്രസിഡന്റ് സി.കെ. പോൾ ഉപഹാരം സമർപ്പിച്ചു. സെക്രട്ടറി ജെ. ജെക്സ്, കൗൺസിലർ വി.ജെ. ജോജി, പി.കെ. സിദിഖ്, എം.ജി. ബാബു, ജോഷി പടയാറ്റിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : nattuvishesham district news deepika news Asian Games gold medalist