x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പീ​ഡ​ന പ​രാ​തി: യു​വാ​വി​നെ കോ​ട​തി വെ​റു​തേ വി​ട്ടു

വെബ് ഡെസ്ക്
Published: July 31, 2026 11:15 PM IST | Updated: July 31, 2026 11:15 PM IST

മ​ഞ്ചേ​രി: യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്ന കേ​സി​ല്‍ പ്ര​തി​യാ​യ യു​വാ​വി​നെ കോ​ട​തി വെ​റു​തെ വി​ട്ടു. കോ​ഴി​ക്കോ​ട് പെ​രു​വ​ണ്ണാ​മു​ഴി സ്വ​ദേ​ശി എ.​കെ. ബി​നുനെ​യാ​ (37) ണ് മ​ഞ്ചേ​രി അ​തി​വേ​ഗ പോ​ക്സോ കോ​ട​തി (ര​ണ്ട്) ജ​ഡ്ജി കെ.​എ​സ.് വ​രു​ണ്‍ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍ വെ​റു​തെ വി​ട്ട​ത്.

2025 ജ​നു​വ​രി ഒ​ന്നി​നാ​ണ് അ​രീ​ക്കോ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ഭ​ര്‍​തൃ​മ​തി​യാ​യ യു​വ​തി​യി​ല്‍നി​ന്ന് 15 പ​വ​ന്‍ സ്വ​ര്‍​ണ​വും 40,000 രൂ​പ​യും ത​ട്ടി​യെ​ടു​ത്ത് ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്നാ​യി​രു​ന്നു കേ​സ്. എ​ന്നാ​ല്‍ കോ​ട​തി​യി​ല്‍ മ​തി​യാ​യ തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ പ്രോ​സീ​ക്യൂ​ഷ​ന് സാ​ധി​ച്ചി​ല്ല.

പ​രാ​തി​ക്കാ​രി​യു​ടെ സ​ഹോ​ദ​ര​ന്‍​മാ​രു​ടെ പ്രേ​ര​ണ​യ്ക്ക് വ​ഴ​ങ്ങി യു​വാ​വി​നെ കേ​സി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന
പ്ര​തി​ഭാ​ഗം വാ​ദം കോ​ട​തി ശ​രി​വ​ച്ചു. പ്ര​തി​ക്ക് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ കെ. ​സി​യാ​മു​ര്‍​ഷി​ദ്, എ​ന്‍.​എ​ച്ച്. ഫ​വാ​സ് ഫ​ര്‍​ഹാ​ന്‍ എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.

Tags : Nattuvishesham Districtnews Assault complaint

Recent News

Corehub Up