x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ൺ​കു​ട്ടി​ക്കുനേ​രേ അതി​ക്ര​മം: ക​ള​രി ആ​ശാ​ന് 17 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

വെബ് ഡെസ്ക്
Published: September 7, 2026 10:47 PM IST | Updated: September 7, 2026 10:47 PM IST

പ്രദീപ്

ഹ​രി​പ്പാ​ട്: ക​ള​രി അ​ഭ്യ​സി​ക്കാ​നെ​ത്തി​യ പ​ന്ത്ര​ണ്ടു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ക​ള​രി ആ​ശാ​ന് 17 വ​ർ​ഷം ക​ഠി​ന​ത​ട​വും 1.25 ല​ക്ഷം രൂ​പ പി​ഴ​യും. ക​രു​വാ​റ്റ വ​ട​ക്ക് മു​റി​യി​ൽ എ​ണ്ണ​യ്ക്കാ​ട്ടു​ചാ​ലി​ൽ പ്ര​ദീ​പി​നെ​യാ​ണ് (47) ഹ​രി​പ്പാ​ട് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി ജ​ഡ്ജി ജി. ​ഹ​രീ​ഷ് ശി​ക്ഷി​ച്ച​ത്. പി​ഴ​യൊ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ 14 മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

2025 ഫെ​ബ്രു​വ​രി​യി​ൽ അ​ന്ന​ത്തെ അ​മ്പ​ല​പ്പു​ഴ ഇ​ൻ​സ്പെ​ക്ട​ർ പ്ര​തീ​ഷ് കു​മാ​റാ​ണ് കേ​സെ​ടു​ത്ത​ത്. തു​ട​ർ​ന്ന് എ​സ്ഐ കെ.​എ​ച്ച്. ഹാ​ഷിം അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. എ​സ്ഐ അ​നീ​ഷ് കെ. ​ദാ​സ്, സീ​നി​യ​ർ സി​പി​ഒ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, സി​പി​ഒ​മാ​രാ​യ ജ​യിം​സ്, അ​നു ആ​ന്‍റപ്പ​ൻ, അ​ഞ്ജു രാ​ജു എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. എ​സ്. ര​ഘു ഹാ​ജ​രാ​യി. എ​എ​സ്ഐ​മാ​രാ​യ വാ​ണി പീ​താം​ബ​ര​ൻ, കെ.​സി. സ​തീ​ഷ് എ​ന്നി​വ​ർ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു.

Tags : imprisonment NattuVishesham DistrictNews

Recent News

Corehub Up