ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർഗാത്മക രചനാ ശിൽപ്പശാലയിൽ പങ്കെടുത്ത വിദ്യാർഥികൾ ലെറ്റ്സ് റൈറ
തിരുവനന്തപുരം: സർഗാത്മകതയ്ക്കും ഭാവനയ്ക്കും എഴുത്തിനും പ്രാധാന്യം നൽകി ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിൽ സർഗാത്മക രചനാ ശിൽപ്പശാല സംഘടിപ്പിച്ചു. സ്കൂളിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ശിൽപ്പശാലയിൽ മുപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
ലെറ്റ്സ് റൈറ്റ് ട്രിവാൻഡ്രം സ്ഥാപകൻ നാരായൺ മേനോൻ, കോർ ടീം അംഗം ക്രിസ്റ്റോ മാത്യൂസ് എന്നിവർ ക്ലാസിന് നേതൃത്വം നൽകി. കുട്ടികളിലെ സർഗാത്മക കഴിവുകൾ കണ്ടെത്തുന്നതിനും സ്വതന്ത്രചിന്ത, ആവിഷ്കാരശേഷി എന്നിവ വളർത്തുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായകമാണെന്ന് പ്രിൻസിപ്പൽ ഫാ. സിറിയക്ക് കാനായിൽ സിഎംഐ അഭിപ്രായപ്പെട്ടു.
Tags : christnagar Nattuvishesham District News