x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​വി​നുനേ​രെ ആ​ക്ര​മ​ണം: മൂ​ന്നു പേ​ർ​ക്കെ​തി​രെ കേ​സ്

വെബ് ഡെസ്ക്
Published: September 17, 2026 01:27 AM IST | Updated: September 17, 2026 01:27 AM IST

പ്രതീകാത്മക ചിത്രം

ക​ഴ​ക്കൂ​ട്ടം: ബൈ​ക്കി​ന്‍റെ വെ​ളി​ച്ചം മു​ഖ​ത്ത​ടി​ച്ചെ​ന്നാ​രോ​പി​ച്ച് തൃ​പ്പാ​ദ​പു​ര​ത്ത് യു​വാ​വി​നു നേ​രെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം. തൃ​പ്പാ​ദ​പു​രം ജോ​യ്സ് വി​ല്ല​യി​ൽ താ​മ​സി​ക്കു​ന്ന സ്റ്റീ​വ് പോ​ൾ സോ​ള​മ​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന മൂ​ന്നു പേ​ർ​ക്കെ​തി​രെ ക​ഴ​ക്കൂ​ട്ടം പൊ​ലി​സ് കേ​സെ​ടു​ത്തു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച​യാ​യി​രു​ന്നു സം​ഭ​വം. ജോ​ലി ക​ഴി​ഞ്ഞു ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന സ്റ്റീ​വ് പോ​ളി​നെ, വ​ഴി​യ​രി​കി​ൽ മ​ദ്യ​പി​ച്ചു കൊ​ണ്ടി​രു​ന്ന സം​ഘം ത​ട​ഞ്ഞു നി​ർ​ത്തു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ന്‍റെ ഹെ​ഡ്‌​ലൈ​റ്റ് മു​ഖ​ത്തേ​ക്ക് അ​ടി​ച്ച​തി​ൽ പ്ര​കോ​പി​ത​രാ​യ സം​ഘം യു​വാ​വി​നെ മ​ർ​ദി​ക്കു​ക​യും, ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്നു വീ​ടു തു​റ​പ്പി​ച്ച​ശേ​ഷം വീ​ടി​ന​ക​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റി യു​വാ​വി​നെ മ​ർ​ദി​ക്കു​ക​യും ചെ​യ്തു.

വി​വ​രം പൊ​ലി​സി​ൽ അ​റി​യി​ച്ചാ​ൽ കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും സ്റ്റീ​വ് പോ​ൾ പൊ​ലി​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ്ര​തി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി.

Tags : District News Nattuvishesham Attack young man Case registered

Recent News

Corehub Up