പ്രളയത്തിൽ തകർന്ന ചെറുപുഴ-ഈസ്റ്റ്എളേരി പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന കോലുവള്ളി - മുനയംകുന്ന് കമ്പിപ്പാലത്തിന് പകരം താത്കാലികമായി നിർമിച്ച പാലം ഉദ്ഘാട
ചെറുപുഴ: പ്രളയത്തിൽ തകർന്ന ചെറുപുഴ - ഈസ്റ്റ്എളേരി പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന കോലുവള്ളി - മുനയംകുന്ന് കമ്പിപ്പാലത്തിന് പകരം ജനങ്ങൾക്ക് സഞ്ചരിക്കാനായി കോലുവള്ളി മുനയംകുന്ന് വികസന സമിതിയുടം നേതൃത്വത്തിൽ താത്കാലിക പാലം നിർമിച്ചു.
കന്പിപ്പാലം തകർന്നതോടെ ഇരു പഞ്ചായത്തുകളിലുമായുള്ളവർ കടുത്ത യാത്രാ ക്ലേശമായിരുന്നു അനുഭവിച്ചു പോന്നത്. താത്കാലിക പാലത്തിന്റെ ഉദ്ഘാടനം ഈസ്റ്റ് എളേരിപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി നിർവഹിച്ചു. ചെറുപുഴ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഡി. പ്രവീൺ അധ്യക്ഷത വഹിച്ചു.
ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റും കോലുവള്ളി - മുനയുംകുന്ന് വികസന സമിതി ചെയർമാനുമായ ജോസഫ് മുത്തോലി, വികസന സമിതി കൺവീനർ മനോജ് വടക്കേൽ, കോലുവള്ളി തിരുക്കുടുംബ പള്ളി വികാരി ഫാ. ജേക്കബ് കുറ്റിക്കാട്ടുകുന്നേൽ, ഈസ്റ്റ് എളേരി പഞ്ചായത്തംഗങ്ങളായ ഷേർളി ചീങ്കല്ലേൽ, ജോസ് കുത്തിയതോട്ടിൽ ബ്ലോക്ക് പഞ്ചായത്തംഗം സോണി സെബാസ്റ്റ്യൻ, കോലുവള്ളി മുത്തപ്പൻ മഠപ്പുര ക്ഷേത്രം പ്രസിഡന്റ് വി.വി. രവീന്ദ്രൻ, ഷാജഹാൻ തട്ടാപറമ്പിൽ, ബിനോയ് കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു. ഇരു പഞ്ചായത്തിന്റെയും നേതൃത്വത്തിൽ സ്ഥിരമായൊരു പാലത്തിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
Tags : NattuVishesham DistrictNews