x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആറ്റുകാൽ പൊങ്കാല: വട്ടിയൂർക്കാവ് മണ്ഡലത്തിന് ഒരു കോടി ആവശ്യപ്പെട്ടു

തിരുവനന്തപുരം ബ്യൂറോ
Published: November 18, 2026 01:59 PM IST | Updated: November 18, 2026 01:59 PM IST

ആറ്റുകാൽ പൊങ്കാല (File Photo)

പേരൂർക്കട: ആറ്റുകാൽ പൊങ്കാലയ്ക്ക് മുന്നോടിയായി വട്ടിയൂർക്കാവ് മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. മണ്ഡലത്തിലെ 11 നഗരസഭ വാർഡുകളിൽ ശുചീകരണവും അടിസ്ഥാനസൗകര്യ വികസനവും ഉൾപ്പെടെയുള്ള അടിയന്തര പ്രവൃത്തിക്കാണ് ഒരു കോടി പത്തുലക്ഷം രൂപ ആവശ്യപ്പെട്ടിരിക്കുന്നത്.

1.10 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയതായി മന്ത്രി കെ. മുരളീധരൻ പറഞ്ഞു. പദ്ധതിക്ക് പ്രത്യേക ഭരണാനുമതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് മന്ത്രി കത്ത് നൽകിയിട്ടുണ്ട്. ആറ്റുകാൽ പൊങ്കാലയ്ക്കായി എത്തുന്ന ഭക്തർക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായ അന്തരീക്ഷം ഒരുക്കുന്നതിനൊപ്പം പ്രദേശവാസികളുടെ അടിസ്ഥാനസൗകര്യങ്ങളും ശുചിത്വവും മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ബക്കറ്റ് ക്ലീനിംഗ്, മൺ റോഡുകളുടെ ഉയരം വർധിപ്പിക്കൽ, പുതിയ കാനകളുടെ നിർമ്മാണം, നിലവിലുള്ള കാനകളുടെ അറ്റകുറ്റപ്പണി, കാനകളുടെ മൂടികൾ ഉയർത്തൽ, പുതിയ കാന മൂടികൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വാട്ടർ അഥോറിറ്റി പാറ്റൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലാണ് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കിയത്.

Tags : AttukalPongala Vattiyoorkavu Constituency Thiruvananthapuram

Recent News

Corehub Up