x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​സ്റ്റ് കോ​ള​ജി​ന് സ്വ​യം​ഭ​ര​ണ പ​ദ​വി

വെബ് ഡെസ്ക്
Published: August 1, 2026 12:57 AM IST | Updated: August 1, 2026 12:57 AM IST

പ്രതീകാത്മക ചിത്രം

അ​ങ്ക​മാ​ലി: പ്ര​മു​ഖ ക​ലാ​ല​യ​മാ​യ അ​ങ്ക​മാ​ലി ഡി ​പോ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​ക്ക് (ഡി​സ്റ്റ് ) യു​ജി​സി സ്വ​യം​ഭ​ര​ണ പ​ദ​വി ല​ഭി​ച്ചു. മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​സ്റ്റി​ന് സ്ഥാ​പ​ന​ത്തി​ന്‍റെ 25-ാം വാ​ർ​ഷി​ക വേ​ള​യി​ലാ​ണ് ഈ ​അ​ഭി​മാ​ന നേ​ട്ടം കൈ​വ​ന്നി​രി​ക്കു​ന്ന​ത്. നാ​ഷ​ണ​ൽ അ​സ​സ്മെ​ന്‍റ് ആ​ൻ​ഡ് അ​ക്ര​ഡി​റ്റേ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ എ ​ഗ്രേ​ഡ് അ​ക്ര​ഡി​റ്റേ​ഷ​ൻ നി​ല​വി​ലു​ള്ള സ്ഥാ​പ​ന​ത്തി​ന് അ​ടു​ത്ത 10 വ​ർ​ഷ​ത്തേ​ക്കാ​ണ് യു​ജി​സി സ്വ​യം​ഭ​ര​ണാ​വ​കാ​ശം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ ഒ​ൻ​പ​ത് ബി​രു​ദ കോ​ഴ്സു​ക​ളും അ​ഞ്ച് ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ളു​മാ​ണ് ഡി​സ്റ്റി​ലു​ള്ള​ത്. സ്വ​യം​ഭ​ര​ണ പ​ദ​വി ല​ഭ്യ​മാ​യ​തോ​ടെ കാ​ല​ഘ​ട്ട​ത്തി​ന്‍റെ​യും വ്യ​വ​സാ​യ മേ​ഖ​ല​യു​ടെ​യും ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക​രി​ക്കാ​നും പു​തി​യ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കാ​നും കൃ​ത്യ​സ​മ​യ​ത്ത് പ​രീ​ക്ഷ​ക​ൾ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം പൂ​ർ​ത്തി​യാ​ക്കാ​നും കോ​ള​ജി​ന് ഇ​നി സ്വ​ത​ന്ത്ര​മാ​യി സാ​ധി​ക്കും. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് കാ​ൽ നൂ​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​ക്കു​ന്ന വേ​ള​യി​ൽ ല​ഭി​ച്ച ഈ ​അം​ഗീ​കാ​രം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്ത​തി​ന് വ​ലി​യ ഊ​ർ​ജം ന​ൽ​കു​മെ​ന്നും മാ​നേ​ജ്മെ​ന്‍റ് വ്യ​ക്ത​മാ​ക്കി.

Tags : Autonomous Status NattuVishasham DistrictNews

Recent News

Corehub Up