x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​വൊ​ക്കാ​ഡോ കൃ​ഷി​യി​ലൂ​ടെ ക​ർ​ഷ​ക​ർ​ക്ക് സാ​ന്പ​ത്തി​ക ഭ​ദ്ര​ത ഉ​റ​പ്പാ​ക്കും: മ​ന്ത്രി ടി. ​സി​ദ്ദി​ഖ്

വെബ് ഡെസ്ക്
Published: August 1, 2026 12:55 AM IST | Updated: August 1, 2026 12:55 AM IST

അ​വോ​ക്കാ​ഡോ ഫെ​സ്റ്റ് കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: സം​സ്ഥാ​ന​ത്ത് അ​വോ​ക്കാ​ഡോ കൃ​ഷി​ക്കു​ള്ള സാ​ധ്യ​ത​ക​ൾ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ക​ർ​ഷ​ക​ർ​ക്ക് സാ​ന്പ​ത്തി​ക ഭ​ദ്ര​ത ഉ​റ​പ്പാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്ന് കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ്.
ലോ​ക അ​വോ​ക്കാ​ഡോ ദി​ന​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്പ​ല​വ​യ​ൽ പ്രാ​ദേ​ശി​ക കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ വ​യ​നാ​ട് കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം, കാ​ർ​ഷി​ക കോ​ള​ജ്, അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​വോ​ക്കാ​ഡോ ഫെ​സ്റ്റ് 2026 ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

രാ​ജ്യ​ത്തേ​ക്ക് പ്ര​തി​വ​ർ​ഷം 1,62,200 ത്തോ​ളം ട​ണ്‍ അ​വോ​ക്കാ​ഡോ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ലൂ​ടെ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ന​ൽ​കു​ക​യാ​ണ്.
അ​വോ​ക്കാ​ഡോ കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ച്ച് ആ​വ​ശ്യ​മാ​യ ഫ​ലം സം​സ്ഥാ​ന​ത്ത് ഉ​ത്പാ​ദി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
അ​വോ​ക്കാ​ഡോ, റം​ബു​ട്ടാ​ൻ, മാം​ഗോ​സ്റ്റീ​ൻ തു​ട​ങ്ങി​യ വി​ദേ​ശ​ഫ​ല​വി​ള​ക​ൾ കേ​ര​ള​ത്തി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ വി​ജ​യ​ക​ര​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. അ​വ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
ക​യ​റ്റു​മ​തി ന​ട​ത്തു​ന്ന പ്ര​മു​ഖ ഏ​ജ​ൻ​സി​ക​ളു​മാ​യി പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യും ക​യ​റ്റു​മ​തി ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ആ​ധു​നി​ക കാ​ർ​ഷി​ക വി​ജ്ഞാ​ന​വും സാ​ങ്കേ​തി​ക വി​ദ്യ​ക​ളും എ​ക്സ്റ്റ​ൻ​ഷ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ ക​ർ​ഷ​ക​രി​ലേ​ക്ക് കൃ​ത്യ​മാ​യി എ​ത്തി​ക്കും.

ഗു​ണ​മേ​ൻ​മ​യു​ള്ള ന​ടീ​ൽ വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം, ശാ​സ്ത്രീ​യ കൃ​ഷി​രീ​തി​ക​ൾ, വ​ള​പ്ര​യോ​ഗം, കീ​ട​രോ​ഗ നി​യ​ന്ത്ര​ണം, വി​ള​വെ​ടു​പ്പ്, ശു​ചീ​ക​ര​ണം, ഗ്രേ​ഡിം​ഗ്, പാ​ക്കിം​ഗ്, കോ​ൾ​ഡ് സ്റ്റോ​റേ​ജ്, മൂ​ല്യ​വ​ർ​ധ​നം, വി​പ​ണ​നം തു​ട​ങ്ങി സ​മ​ഗ്ര​മാ​യ സേ​വ​ന​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് സ​ർ​ക്കാ​ർ ഒ​രു​ക്കു​ന്ന​ത്. അ​ന്പ​ല​വ​യ​ൽ കേ​ന്ദ്രീ​ക​രി​ച്ച് അ​വോ​ക്കാ​ഡോ കൃ​ഷി​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് മാ​തൃ​കാ സം​വി​ധാ​നം രൂ​പീ​ക​രി​ച്ച് ക​ർ​ഷ​ക​രു​ടെ സാ​ന്പ​ത്തി​ക ശാ​ക്തീ​ക​ര​ണ​ത്തി​ന് പു​തി​യ തു​ട​ക്ക​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന പു​തി​യ ഇ​ന​ങ്ങ​ളും സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും ക​ർ​ഷ​ക​രി​ലെ​ത്തി​ക്കു​ന്ന​തി​ന് ക​ർ​ഷ​ക​രു​ടെ​യും ക​ർ​ഷ​ക​സം​ഘ​ങ്ങ​ളു​ടെ​യും പി​ന്തു​ണ അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
അ​വോ​ക്കാ​ഡോ പാ​ക്കേ​ജിം​ഗ് ബോ​ക്സ് മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു. ജി​ല്ല​യി​ലെ വി​വി​ധ പ​ദ്ധ​തി​ക​ളു​ട ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത മാ​തൃ​ക തോ​ട്ട​ങ്ങ​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണ​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. അ​വോ​ക്കാ​ഡോ കൃ​ഷി​യെ​ക്കു​റി​ച്ച് ക​ർ​ഷ​ക​ർ​ക്കാ​യി കാ​ർ​ഷി​ക സെ​മി​നാ​റും മി​ക​ച്ച അ​വോ​ക്കാ​ഡോ ഫ​ല​ത്തി​നു​ള്ള മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.

ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്സ്റ്റ​ൻ​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​ബി​നു പി. ​ബോ​ണി, അ​ന്പ​ല​വ​യ​ൽ പ്രാ​ദേ​ശി​ക കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഷ​ജീ​ഷ് ജാ​ൻ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ, കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​ർ, കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ക​ർ​ഷ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews

Recent News

Corehub Up