റീച്ച് ഔട്ട് 1098എ ഫ്രണ്ട് ഇൻ നീഡ് പരിപാടിയിൽ പങ്കെടുത്തവർ.
ചെറുതോണി: ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്കായി ബോധവത്കരണ പരിപാടി നടത്തി.
ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ് ലൈന്റെ നേതൃത്വത്തിൽ റീച്ച് ഔട്ട് 1098എ ഫ്രണ്ട് ഇൻ നീഡ് എന്ന പേരിലായിരുന്നു പരിപാടി.
ഇതിന്റെ ഭാഗമായി ചൈൽഡ് ഹെൽപ് ലൈൻ ജില്ലാ ഓഫിസ് സന്ദർശനവും നടന്നു. കോ-ഓർഡിനേറ്റർ എം.ടി. ഗീതു ഉദ്ഘാടനം ചെയ്തു. സൂപ്പർവൈസർ നീതു ജോസഫ്, കൗൺസിലർ ടോംസി മാണി, രഞ്ജിത് ടോം, സൂപ്പർവൈസർ എസ്. ശാന്തിനി, അനൂപ് കെ. സുരേഷ്, ശ്രുതി രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
വാഴത്തോപ്പ് ഗിരിജ്യോതി സിഎംഐ പബ്ലിക് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.
Tags : Awareness program District News Local News school children